Pages

മോശവത്സലം ശാസ്ത്രികൾ- Moshavalsalam Shasthrikal



മോശവത്സലം ശാസ്ത്രികൾ

പ്രശസ്തനായ ഒരു ക്രൈസ്തവകീർത്തനരചയിതാവാണ് മോശവത്സലശാസ്ത്രികൾ. മോശവത്സലം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഇന്ന് കേരളത്തിലെ ക്രൈസ്തവർ ആരാധനകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കുറെ മലയാളകീർത്തനങ്ങൾ ഇദ്ദേഹത്തിന്റെ കൃതികളാണ്.** നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടേണമേ,* യെരുശലേമിൻ ഇമ്പവീടെ എപ്പോൾ ഞാൻ വന്നു ചേരും,*അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക യഹോവായെ,* പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ** തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്തരചനകളാണ്

ജനനം, ബാല്യം, വിദ്യാഭ്യാസം

മോശവൽസലത്തിന്റെ പിതാവ്, തിരുവനന്തപുരത്തിനടുത്തുള്ളനെയ്യാറ്റിൻകര താലൂക്കിലുള്ള തിരുപ്പുറം സ്വദേശിയായിരുന്നു. ഒരു റോമൻ കത്തോലിക്കകുടുംബാംഗമായിരുന്ന അദ്ദേഹം 1837-ൽ ജോൺ നോക്സ് എന്ന പാശ്ചാത്യമിഷനറിയുടെ പ്രേരണയിൽ മിഷണറി സായിപ്പുമാരോടൊപ്പം സുവിശേഷപ്രവർത്തകനായി ചേരുകയും അന്തോണി എന്ന പേരിനു പകരം അരുളാനന്ദം എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു. ഒരു എൽ.എം.എസ്. മിഷനറിയായിരുന്ന ജോൺ നോക്സിനു് അരുളാനന്ദത്തിനോടുള്ള വാത്സല്യം നിമിത്തം അദ്ദേഹത്തെ വത്സലം എന്ന ഓമനപ്പേരിലാണു് വിളിക്കാറുണ്ടായിരുന്നതു്.
അരുളാനന്ദത്തിന്റെ പുത്രനായി 1847-ൽ മോശ ജനിച്ചു. കുട്ടിയുടെ ജ്ഞാനസ്നാനം നടത്തിയ മിഷനറിയാണ് അവനു് ഈ പേരിട്ടത്. മറ്റൊരു മിഷനറിയായിരുന്നശമുവേൽ മെറ്റീർ, പിതാവിന്റെ ഓമനപ്പേരായ വത്സലം കൂടി ചേർത്തു് കുഞ്ഞിനെ മോശവത്സലം എന്നു് വിളിച്ചു.


പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞതിനു് ശേഷം സംസ്കൃതം, ഇംഗ്ലീഷ് എന്നിവ പഠിച്ചു് മോശ ഒരദ്ധ്യാപകനായി. ലളിതകലകളിൽ ജന്മവാസനയുണ്ടായിരുന്ന അദ്ദേഹം, സംഗീതത്തിലും ചിത്രരചനയിലും പ്രത്യേക പരിശീലനം നേടിയിരുന്നതിനാൽ സ്കൂളിൽ ആ വിഷയങ്ങളും പഠിപ്പിച്ചു. 1868-ൽ 21-ആം വയസ്സിൽ തിരുവനന്തപുരംനെല്ലിക്കുഴിയിൽ മനവേലി കുടുംബത്തിൽ നിന്നു് റാഹേലിനെ വിവാഹം ചെയ്തു.
അദ്ധ്യാപകനായി ജീവിതം തുടങ്ങിയെങ്കിലും മോശവത്സലത്തിന്റെ ആഗ്രഹം ഒരു സുവിശേഷകനാകണമെന്നായിരുന്നു. വൈദികപഠനത്തിനായി അദ്ദേഹം അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചു്; നാഗർകോവിലിലുള്ള സെമിനാരിയിൽ നിന്നു് വൈദികവിദ്യാഭ്യാസം പൂർത്തിയാക്കി. അതിനു് ശേഷം സംഗീതത്തിലും ചിത്രമെഴുത്തിലും ഉപരിപഠനത്തിനായി തിരുവനന്തപുരത്തു് താമസമാക്കി. ചിത്രമെഴുത്തിൽ നേടിയ പരിശീലനത്തിന്റെ ഫലമായി സുവിശേഷപ്രവർത്തനത്തിനു് സഹായകരമായ വേദകഥകൾ സ്ലൈഡുകളായി നിർമ്മിക്കുവാൻ തുടങ്ങി. അതേകാലത്തു് തന്നെ കർണ്ണാടകസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും കൂടുതൽ പ്രാവീണ്യം നേടി.

മോശവത്സലത്തിന്റെ മലയാള ക്രിസ്തീയ കീർത്തനങ്ങൾ

കർണ്ണാടകസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും കൂടുതൽ പ്രാവീണ്യം നേടിയതിനു് ശേഷമാണു് അദ്ദേഹം ക്രിസ്തീയഗാനങ്ങൾ രചിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തുടങ്ങിയതു്. ഇംഗ്ലീഷിലെ പ്രശസ്തമായ ക്രൈസ്തഗാനങ്ങൾ മലയാളത്തിലാക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രമം. അങ്ങനെ അദ്ദേഹം മലയാളത്തിലാക്കിയ ഗാനങ്ങളിൽ പ്രശസ്തമായവയാണു് താഴെ പറയുന്ന പാട്ടുകൾ

• യരുശലേമിൻ ഇമ്പവീടെ
• മേൽ വീട്ടിൽ യേശു ഹാ സ്നേഹമായ്

തിരുവനന്തപുരത്തെ മിഷനറിയായിരുന്ന സാമുവൽ മെറ്റീർ, മോശവത്സലത്തെ എൽ.എം.എസ്. മിഷൻ ഓഫീസിൽ നിയമിക്കുകയും അവിടുത്തെ ബൃഹത്തായ പുസ്തകസഞ്ചയത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്തു. ഇതു് ഇംഗ്ലീഷിലും, സംസ്കൃതത്തിലും, തമിഴിലുമുള്ള നിരവധി അപൂർവ്വഗ്രന്ഥങ്ങളുമായി പരിചയപ്പെടാൻ അദ്ദേഹത്തിനു് അവസരം നൽകി. അദ്ദേഹത്തിന്റെ ആത്മകഥയിൽ ഇങ്ങനെ പറയുന്നു.
“ 1872-ലാണു് ഞാൻ പ്രഥമകീർത്തനം രചിച്ചതു്. അന്നു മുതൽ ഗാനരചന അഭംഗുരം തുടർന്നു വന്നു. മലയാളത്തിലും, തമിഴിലും, തെലുങ്കിലും, സംസ്കൃതത്തിലും, ഇംഗ്ലീഷിലും പ്രമുഖകവികൾ രചിച്ച കൃതികളിലെ ആശയാലങ്കാരങ്ങൾ ഇളവുകൂടാതെ ഞാൻ പഠിച്ചു കൊണ്ടിരുന്നു. ”
ആരാധനകളിൽ ഉപയോഗിക്കുവാനുള്ള കീർത്തനങ്ങൾ രചിക്കുവാൻ മിഷനറി സായിപ്പു് മോശവത്സലത്തെ നിയോഗിക്കുകയും വേണ്ട പ്രോത്സാഹനം നല്കുകയും ചെയ്തു. അതിനെ തുടർന്നു് അദ്ദേഹം നിരവധി ക്രിസ്തീയ കീർത്തനങ്ങൾ രചിച്ചു. അദ്ദേഹം രചിച്ചവയിൽ വളരെ പ്രശസ്തിയാർജ്ജിച്ചതും ഇന്നും കേരളത്തിലെ ക്രൈസ്തവർ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ചില മലയാള ക്രിസ്തീയ കീർത്തനങ്ങൾ താഴെ പറയുന്നവ ആണു്.

• നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമേ
• സ്വന്തം നിനക്കിനി ഞാൻ യേശുദേവാ പാപബന്ധം നീക്കെന്നിൽ
• യരുശലേമിൻ ഇമ്പവീടെ എപ്പോൾ ഞാൻ വന്നു ചേരും
• വരിക സുരാധിപ പരമപരാ നിൻ കരുണാസനം വഴിയായ് സഭയിൽ
• ശാലേമിൻ അധിപതി വരുന്നതിനെ കണ്ടു സീയോൻ മലയിൽ ബാലർ
• അതിശയ കാരുണ്യ മഹാദൈവമായോനേ
• രാജ രാജ ദൈവ രാജ യേശുമഹാരാജൻ
• പിന്നാലെ വരിക കുരിശെടുത്തെൻ പിന്നാലെ നീ വരിക
• സ്നേഹവിരുന്നനുഭവിപ്പാൻ സ്നേഹ ദൈവമക്കളെല്ലാം

അവസാനകാലം

എൽ.എം.എസ്. മിഷൻ ഓഫീസിൽ കുറച്ചു കാലം പ്രവർത്തിച്ചതിനു് ശേഷം മോശവത്സലം ഒരു സുവിശേഷകനായി സഭാസേവനത്തിനിറങ്ങി. തിരുപ്പുറം,നെല്ലിക്കാക്കുഴി എന്നീ സ്ഥലങ്ങളിൽ സഭാശുശ്രൂഷകനായി സേവനമനുഷ്ടിച്ചു. 1891 മുതൽ ജീവിതാവസാനം വരെ മോശവത്സലത്തിന്റെ സകല പ്രവർത്തനങ്ങളും കാട്ടാക്കടയിൽ കേന്ദ്രീകരിച്ചു. 1916 ഫെബ്രുവരി 20-ആം തീയതി മോശവത്സലം അന്തരിച്ചു —

Yeshuvinte rekthathal - യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതാം



Lyrics- Download MP3

യേശുവിന്‍റെ രക്തത്താല്‍  വീണ്ടെടുക്കപ്പെട്ടതാം
തന്‍റെ പ്രീയ ജനമേ ഉണര്‍ന്നിടുക
തന്‍റെ വേലയെ തികച്ചു നാം ഒരുങ്ങിടുക

കാലമേറെ ഇല്ലല്ലൊ കാഹളം നാം കേട്ടീടാന്‍
കാന്ത വരാറായ് നാമും പോകാറായ് (2)

യേശുവിന്‍റെ നാമത്തില്‍ വിടുതല്‍ നമുക്കുണ്ട്
സാത്താനോടെതിര്‍ത്തിടാം ദൈവജനമേ
ഇനി തോല്‍‌വിയില്ല - ജയം നമുക്കവകാശമേ
(കാലമേറെ ഇല്ലല്ലോ...)
  
ആത്മബലത്താലെ നാം കോട്ടകള്‍ തകര്‍ത്തിടാം
രോഗം ദു:ഖം മാറിടും യേശുനാമത്തില്‍
ഇനി ഭീതിയില്ല - ജയം നമുക്കവകാശമേ
(കാലമേറെ ഇല്ലല്ലോ...)


ശാപങ്ങള്‍ തകര്‍‌ന്നിടും യേശുവിന്‍റെ നാമത്തില്‍
ഭൂതങ്ങള്‍ വിട്ടോടിടും യേശു നാമത്തില്‍
ഇനി ശോകമില്ല - ജയം നമുക്കവകാശമേ

(കാലമേറെ ഇല്ലല്ലോ...)

Yeshuvinte rekthathal veendedukkappettatham
Thante priya jename unarnneeduka
Thante velaye thikachu nam orungeeduka

Kalamere illallo kahalam nam ketteedan
Kandhan vararai namum pokarai.. (2)

 Yeshuvinte namathil viduthal namukunde
Sathanode-thirthidam daivajename
Ini tholvi-illa jayam namuk-avakasame

Alma belathale nam kottakal thakarthidam
Rogam dhukam maridum yeshu namathil
Ini shokamilla jayam namuk-avakasame

 Sapangal thakarnnidum Yeshuvinte namathil
Bhuthangal vittodidum yeshu namathil
Ini sokamilla jayam namuk-avakasame

പി.വി. തൊമ്മി (തൊമ്മിയുപദേശി) P. V. Thommi



പി.വി. തൊമ്മി (തൊമ്മിയുപദേശി)
****************************************************
1881-ല്‍ കുന്നംകുളത്ത് സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു മാര്ത്തോ മ്മാ ഭവനത്തിലായിരുന്നു തൊമ്മിയുടെ ജനനം. തന്റെന പ്രാഥമികവിദ്യാഭ്യാസം പൂര്ത്തി യാക്കിയ ശേഷം അദ്ദേഹം ഒരു അദ്ധ്യാപകനായി.

പത്തൊന്പ‍താം നൂറ്റാണ്ടിന്റെം ഒടുവിലായുണ്ടായ ആത്മീയ ഉണര്വ്വി ന്‍ ഭലമായി തൊമ്മി യേശുവിനെ രക്ഷിതാവായി ഹൃദയത്തില്‍ സ്വീകരിച്ചു. പരിശുദ്ധാരൂപിയുടെ ശക്തമായ നിര്ബ്ബെന്ധം അധ്യാപകജോലി ഉപേക്ഷിച്ച് പ്രേഷിതപ്രവര്ത്ത നത്തിനായി തന്നെ പ്രേരിപ്പിച്ചു. കുന്നംകുളം പാരിഷിലെ വികാരിയച്ചനായ റവ. സി. എം. ജോസഫ്‌ സുവിശേഷവേലയ്ക്കായി അദ്ദേഹത്തിന് ധൈര്യം പകര്ന്നു നല്കിന. റ്റൈറ്റസ് രണ്ടാമന്‍ മെത്രൊപ്പോലീത്ത അദ്ദേഹത്തെ തൃശൂരിലെയും പെരുമ്പാവൂരിലെയും സുവിശേഷകനായി നിയമിച്ചു.

ഔപചാരികമായി ആദ്ധ്യാത്മികപഠനമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും അദ്ദേഹം ഒരു സഞ്ചരിക്കുന്ന ബൈബിള്‍ നിഘണ്ടു ആയിരുന്നു. അനേക തവണ ആവര്ത്തി ച്ച് ബൈബിള്‍ വായിച്ച് അദ്ദേഹം ഒരു വ്യാഖ്യാതാവായി തീര്ന്നു . ഇതിനിടയില്‍ തന്നെ അദ്ദേഹം തമിഴ്‌ ഭാഷ പഠിച്ചു. അദ്ദേഹം ഒരിക്കലും സാമ്പത്തികമായി ഉന്നതിയിലെത്തിയില്ല. എന്ത് ലഭിച്ചാലും അത് സാധുക്കളായ ആള്ക്കാകരുടെ ഉന്നമനത്തിനായി അവരുമായി അദ്ദേഹം പങ്കുവച്ചു.

സുവിശേഷവത്കരണരംഗത്ത് തൊമ്മിയുടെ വളര്ച്ച് അസൂയാവഹമായിരുന്നു. എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍, വേദാദ്ധ്യാപകന്‍, മാരാമണ്‍ കണ്വെതന്ഷ്നിലെ പരിഭാഷകന്‍, ഗായകന്‍, പാട്ടെഴുത്തുകാരന്‍, 'സുവിശേഷ വെണ്മഴു' എന്ന പ്രസിദ്ധീകരണത്തിന്റെന പത്രാധിപര്‍ - ഇങ്ങനെ വിവിധനിലകളില്‍ ദൈവം അദ്ദേഹത്തെ വേണ്ടുവോളം എടുത്തുപയോഗിച്ചു. 1905-ല്‍ തന്റെെ 136 ഗാനങ്ങള്‍ അടങ്ങിയ ഒരു പാട്ടുപുസ്തകം 'വിശുദ്ധ ഗീതങ്ങള്‍' എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെത ഭാഷ വളരെ സാധാരണവും നിരക്ഷരര്ക്ക്ക പോലും ആസ്വദിക്കാന്‍ കഴിയുന്നതുമായിരുന്നു.

പ്രേഷിതപ്രവര്ത്ത നങ്ങളുടെ തിരക്കിനിടയിലും ടൈഫോയ്ഡ്, കോളറ, മസൂരി എന്നീ രോഗങ്ങള്‍ ബാധിച്ച്‌ മരണത്തിന്റെോ കാലൊച്ച കാതോര്ത്തു കിടക്കുന്നവര്ക്ക്ര ആശ്വാസമേകുന്ന നല്ല ശമര്യാക്കാരന്റെര ശുശ്രൂഷയും അദ്ദേഹം ചെയ്തു വന്നു. മാരകരോഗികളെ ജീവനു തുല്യം സ്നേഹിച്ച തൊമ്മി ഒടുവില്‍ കോളറാ രോഗത്തിന്റെ് പിടിയിലായി.

തന്റെി മരണത്തിന് ചില നാളുകള്ക്ക് ‌ മുന്പ്ര‌ ദൈവം ചെയ്ത ഉപകാരമോര്ത്ത് , പിന്നിട്ട വഴികളിലെ ദൈവീക സാന്ത്വനമോര്ത്ത്ള‌ ആ ഭക്തന്‍ ദാവീദിനെപ്പോലെ ദൈവത്തോടു ചോദിച്ചു: "എന്നോടുള്ള നിന്‍ സര്വ്വഭ നന്മകള്ക്കും ഞാന്‍ എന്തു പകരം ചെയ്യേണ്ടു?". ഹൃദയത്തിന്റെ: അകത്തളത്തില്‍ നിന്നുയര്ന്ന ഈ ചോദ്യത്തിന് തൊമ്മിയുപദേശി കണ്ടെത്തിയ ഉത്തരം: "മന്നിടത്തിലടിയന്‍ ജീവിക്കും നാളെന്നും വന്ദനം ചെയ്യും തിരുനാമത്തിന്" എന്നായിരുന്നു.

1919 ജൂലൈ പത്താം തിയതി തന്റെന മുപ്പത്തിയെട്ടാം വയസ്സില്‍ മന്നിടത്തിലെ ജീവിതം അവസാനിപ്പിച്ച്‌ ഭാഗ്യനാട്ടിലേക്ക് തൊമ്മിയുപദേശി യാത്രയായി.

വളരെ ചെറുപ്പത്തില്‍ തന്നെ മരണമടഞ്ഞെങ്കിലും അദ്ദേഹത്തിന്റൊ ഗാനങ്ങള്‍ ഇന്നും സഭാവ്യത്യാസങ്ങളില്ലാതെ മലയാളി ക്രിസ്ത്യാനികളുടെ മനസ്സില്‍ ജീവിക്കുന്നു.
അദ്ദേഹത്തിന്റെള ചില ഗാനങ്ങള്‍ താഴെ ചേര്ക്കു ന്നു:

1.എന്തതിശയമേ ദൈവത്തിന്‍ സ്നേഹം

2.എന്നോടുള്ള നിന്‍ സര്വ്വനനന്മകള്ക്കാേയി ഞാന്‍

3.നിനക്കായെന്‍ ജീവനെ മരക്കുരിശില്‍ വെടിഞ്ഞെന്‍ മകനേ

4.നീയല്ലോ ഞങ്ങള്ക്കുനള്ള ദിവ്യസമ്പത്തേശുവേ

5.പാടും ഞാന്‍ യേശുവിന്

6.വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ

മഹാകവി കെ വി സൈമണ്‍ - Mahakavi K V Simon



ക്രൈസ്തവ കൈരളിയുടെ സംഗീത ശാഖയ്ക്ക് അനേകം സംഭാവനകള്‍ നല്‍കിയ മഹാകവി കെ വി സൈമണിനെ പരിജയപെടാം

മഹാകവി കെ വി സൈമണ്‍

ഇടയാറുന്മുള കുന്നുംപുറത്തു ഭവനത്തിൽ ഹൈന്ദവപുരാണങ്ങളിൽ നല്ല പാണ്ഡിത്യം ഉണ്ടായിരുന്ന വർഗ്ഗീസിന്റേയും, കവിതാവാസന പ്രകടിപ്പിച്ച കാണ്ടമ്മയുടേയും മകനായി 1883-ൽ ആണു സൈമൺ ജനിച്ചത്.
കവി എന്ന നിലയക്കാണു് കെ.വി. സൈമൺ കൂടുതൽ പ്രശസ്തൻ. വേദപുസ്തകത്തിലെ ഉല്പത്തി ഗ്രന്ഥത്തെ ആധാരമാക്കിയുള്ളവേദവിഹാരം എന്ന മഹാകാവ്യം രചിച്ചിട്ടുള്ളതിനാൽ മഹാകവി കെ.വി. സൈമൺ എന്ന പേരിലാണ് ഇദ്ദേഹം പൊതുവെ അറിയപ്പെടുന്നത്.

ജീവിതരേഖ
1883 ജനനം
1896 നാട്ടുഭാഷാ പരീക്ഷയിൽ വിജയം; അധ്യാപകനായി
1900 വിവാഹം
1913 'നിശാകാലം'
1915 മാർത്തോമാ സമുദായത്തിൽ നിന്നു പുറത്താക്കി
1917 ജോലി രാജി വെച്ചു
1918 'വിയോജിത സഭ' രൂപീകരിച്ചു
1920 ബ്രദറൺ സഭയിൽ ചേർന്നു
1931 'വേദവിഹാരം'
1933 'നല്ല ശമര്യൻ അഥവാ ജീവകാരുണ്യം'
1944 മരണം

ബാല്യം , വിദ്യാഭ്യാസം
നാലാമത്തെ വയസ്സിൽ തന്നെ അക്ഷരമാല വശമാക്കിയ സൈമൺ എട്ടാമത്തെ വയസ്സുമുതൽ കവിതകൾ എഴുതാൻ തുടങ്ങിയിരുന്നു എന്നു പറയപ്പെടുന്നു.ജ്യേഷ്ഠസഹോദരൻ ചെറിയാനായിരുന്നു ആദ്യത്തെ ഗുരുനാഥൻ.

ഈ കുട്ടിക്കു വിസ്മയനീയമായ കവിതാവാസനയുണ്ടെന്നും പാഠ്യവിഷയങ്ങൾ സ്വയം പദ്യമാക്കുന്നുണ്ടെന്നും ക്ലിഷ്ടസമസ്യകൾ അനായേസേന പൂരിപ്പിക്കാറുണ്ടെന്നും ചെറിയാൻ എന്നോടു പറകയാൽ, ചില സമസ്യകൾ ഞാൻ കൊടുക്കുകയും ബാലൻ അവയെ അക്ളിഷ്ടമായി പൂരിപ്പിക്കുകയും ചെയ്തു.
എന്നാണു സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കർ സൈമണെപ്പറ്റി സാക്ഷിക്കുന്നത്

പതിമൂന്നാം വയസ്സിൽ തന്നെ പ്രാഥമിക പരീക്ഷയിൽ ചേർന്നു ജയിച്ചു. തുടർന്ന്, ജ്യേഷ്ഠൻ മുഖ്യാദ്ധ്യാപകനായിരുന്ന ഇടയാറന്മുള മാർത്തോമ്മാ സ്കൂളിൽ അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചു. ഭാഷാപണ്ഡിതനായിരുന്ന ജ്യേഷ്ഠനിൽ നിന്നു സംസ്കൃതഭാഷയുടെ ആദിപാഠങ്ങൾ പഠിച്ച ശേഷം സ്വന്തപ്രയത്നം കൊണ്ട് ആ ഭാഷയിൽ വ്യുല്പത്തി സമ്പാദിച്ചു. കാവ്യം, നാടകം, അലങ്കാരം, വ്യാകരണം, വേദാന്തം എന്നീ ശാഖകളിൽ അന്നു കിട്ടാവുന്ന പ്രബന്ധങ്ങളത്രയും പാരായണം ചെയ്തു. മലയാളത്തിനും സംസ്കൃതത്തിനും പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉർദു, ഇംഗ്ലീഷ്, ഗ്രീക്ക് എന്നീ ഭാഷകളിലും പരിചയം സമ്പാദിക്കുകയും ആ ഭാഷകളിലെ ഗ്രന്ഥങ്ങൾ വായിച്ച് വിജ്ഞാനം വർദ്ധിപ്പിക്കുകയും ചെയ്തു.

1900-ൽ പതിനേഴാം വയസ്സിൽ അയിരൂർ പാണ്ടാലപ്പീടികയിൽ റാഹേലമ്മയെ വിവാഹം ചെയ്തു. (ഇവർ അയിരൂർ അമ്മ എന്ന പേരിൽ പീന്നീട് അറിയപ്പെട്ടു).ഒരു മകൾ മാത്രമേ അദ്ദേഹത്തിനു സന്താനമായി ഉണ്ടായിരുന്നുള്ളൂ.

ബ്രദറൺ സമൂഹത്തിൽപ്പെട്ട പല പാശ്ചാത്യമിഷനറിമാർ മദ്ധ്യതിരുവിതാകൂറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. മുതിർന്ന ശേഷം ഏൽക്കുന്ന ജ്ഞാനസ്നാനം മാത്രമാണ് വേദാനുസരണമെന്നുള്ള സ്നാനം എന്ന് അവർ വേദവാക്യങ്ങൾ ഉദ്ധരിച്ചു സമർത്ഥിക്കുകയും പലരെയും പമ്പാനദിയിൽ സ്നാനപ്പെടുത്തുകയും ചെയ്തു. അക്കൂട്ടത്തിൽ കെ.വി. സൈമണും ഇരുപതാമത്തെ വയസ്സിൽ അറാട്ടുപുഴക്കടവിൽ വിശ്വാസസ്നാനം എന്നറിയപ്പെടുന്ന സ്നാനം ഏറ്റു. ഇതേ തുടർന്ന് അദ്ദേഹത്തെ മാതൃസഭയായിരുന്ന മാർത്തോമ്മാസഭയിൽ നിന്നു മുടക്കി. അതു കൊണ്ട് സ്വമേധാസുവിശേഷകനും പണ്ഡിതനും പ്രസംഗകനും ആയിരുന്ന സൈമൺ, മതസംബന്ധമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടും സ്വപക്ഷ സ്ഥാപനം ലക്‌ഷ്യമാക്കിയുള്ള പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയുമുള്ള ബ്രദറൺ സഭാ പ്രവർത്തനത്തിലും അതോടൊപ്പം അദ്ധ്യാപനത്തിലും മുഴുകി.

കൃഷ്ണൻ നമ്പ്യാതിരിയുമായുള്ള സംവാദം
ഈ സമയത്ത് ക്രിസ്തുമതത്തെ ആക്ഷേപിച്ചു കൊണ്ട് കൃഷ്ണൻ നമ്പ്യാതിരി എന്നൊരാൾ തിരുവിതാംകൂറിൽ പ്രസംഗം ചെയ്തു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കാനോ തക്ക മറുപടി പറയാനോ രണ്ടു മതത്തിന്റേയും സാഹിത്യങ്ങളിൽ അവഗാഹം നേടിയ ആരും തന്നെ ഇല്ലായ്കയാൽ ക്രൈസ്തവമതനേതാക്കൾ കെ. വി. സൈമണെ അഭയം പ്രാപിച്ചു. കൃഷ്ണൻ നമ്പ്യാതിരിയുടെ ആക്ഷേപങ്ങളെ നിശിതമായി വിമർശിച്ചും അദ്ദേഹത്തിന്റെ വാദങ്ങൾക്ക് ഹിന്ദുമതഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരികൾ കൊണ്ടു തന്നെ മറുപടിപറഞ്ഞും ക്രിസ്തുമതോപദേശങ്ങളുടെ ചരിത്രാടിസ്ഥാനവും സുവിശേഷവിവരണങ്ങളുടെ സാധുതയും സ്ഥാപിക്കാനുദ്ദേശിച്ച് സൈമൺ എഴുതിയ കൃതിയാണ് സത്യപ്രകാശിനി.

കൃഷ്ണൻ നമ്പ്യാതിരിയുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുമതോപദേശങ്ങളുടെ ചരിത്രാടിസ്ഥാനവും സുവിശേഷവിവരണങ്ങളുടെ സാധുതയും സ്ഥാപിക്കാനുദ്ദേശിച്ച് എഴുതിയ സത്യപ്രകാശിനിയെപ്പോലെ, ക്രൈസ്തവസഭയിലെ മറ്റു വിഭാഗക്കാരുമായി നടത്തിയ വിശ്വാസസംബന്ധമായ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടവയാണ് ത്രിത്വോപദേശം, സ്നാനം, സമ്മാർജ്ജനി, മറുഭാഷാനികഷം,ക്രൈസ്തവസഭാചരിത്രം തുടങ്ങിയ പുസ്തകങ്ങൾ. ഇവക്കുപുറമേ പുറമേ അനേകം ഗാന സമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

സംഗീതത്തില്‍  ഉള്ള  താല്പര്യം

ജന്മസിദ്ധമായ മധുര നാദവും, സംഗീതത്തിലുള്ള പ്രത്യേക വാസനയും, ശാസ്ത്രീയ സംഗീതഭ്യസനത്തിനു കിട്ടിയ അവസരവും സുവിശേഷപ്രചരണത്തിന്റെ മാദ്ധ്യമമായിട്ടാണു സൈമൺ ഉപയോഗിച്ചത്. സംഗീതാഭ്യസനത്തെക്കുറിച്ച് അദ്ദേഹം തന്റെ ആതമകഥനത്തിൽ ഇങ്ങനെ പറയുന്നു

“ 1073-1074 ഈ കൊല്ലങ്ങളിൽ എനിക്കുണ്ടായിരുന്ന സംഗീതവാസനയെ ഒന്നു പരിഷ്ക്കരിക്കാൻ സാധിച്ചു. എങ്ങനെയെന്നാൽ അഭ്യസ്തവിദ്യനും, മൃദംഗവായന, ഫിഡിൽവായന ഇവയിൽ നിപുണനും നല്ല സംഗീതജ്ഞനുമായ മി. ഡ്. ജയിംസ് എന്ന തമിഴൻ ഇടയാറന്മുള വന്നു താമസമാക്കി. ഈ ആൾ മുഖാന്തരവും സംഗീതരസികരായ ചില നാട്ടുകാർ മുഖാന്തരവും രാമായണ നാടകം, ചൊക്കനാർപാടൽ, വേദനായക ശാസ്ത്രിയാർ മുതലായവരുടെ തമിഴ് ക്രൈസ്തവഗാനങ്ങൾ, തമിഴ് സാഹിത്യത്തിലുള്ള മറ്റു ഗാനങ്ങൾ മോശവത്സലം, വിദ്വാൻകുട്ടി , സ്വാതിതിരുനാൾ ഇവരുടെ കീർത്തനങ്ങൾ മുതലായവ സമൃദ്ധിയായി അഭ്യസിക്കുവാൻ സമയം ഉപയോഗിച്ചു. മി. ജയിംസും ഞാനും ഒരുമിച്ചിരുന്നു ചില പാട്ടുകൾ എഴുതി. മറ്റു പ്രകാരേണയും ഈ അഭ്യസനത്തെ അഭിവൃദ്ധിപ്പെടുത്തുവാൻ കൂടുതൽ സൗകര്യം എനിക്കു ലഭിച്ചു.

നിരന്തരം സുവിശേഷപ്രസംഗങ്ങൾ ചെയ്യുകയും വേദപുസ്തകവും വേദവ്യാഖ്യാങ്ങളും മറ്റനേകം ഗ്രന്ഥങ്ങളും പഠിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്ന കെ.വി. സൈമണിന്റെ പഠനങ്ങളിൽ നിന്നും ധ്യാനങ്ങളിൽ നിന്നും രൂപം കൊണ്ടവയാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാം തന്നെ.

കെ.വി. സൈമൺ ഏതാണ്ട് മുന്നൂറോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ പല ഗാനങ്ങളും കേരളത്തിലെ ക്രൈസ്തവസഭകൾ തങ്ങളുടെ ആരാധനയ്ക്കായി ഉപയോഗിക്കുന്നു. അദ്ദേഹത്തിന്റെ ചില പ്രശസ്തഗാനങ്ങൾ താഴെ പറയുന്നവ ആണ്.

അംബ യെരുശലേം അമ്പരിൻ കാഴ്ചയിൻ
ശ്രീ നരപതിയേ സീയോൻ മണവാളനേ
പാഹിമാം ദേവ ദേവാ പാവനരൂപാ
ദേവജന സമാജമേ നിങ്ങളശേഷം ജീവനാഥനെ സ്തുതിപ്പിൻ
പാടും നിനക്കു നിത്യവും പരമേശാ
പുത്തനെരുശലേമേ ദിവ്യഭക്തർ തന്നാലയമേ
തേനിലും മധുരം വേദമല്ലാതിന്നേതുണ്ട് ചൊൽ തോഴാ നീ
എന്നാളും സ്തുതിക്കണം നാം നാഥനെ
യേശുനായകാ ശ്രീശ നമോ നമോ
സംഗീതശതകം, ശതകാനുയായി എന്നീ രണ്ട് സമാഹാരങ്ങൾ സൈമൺ യൗവനാരംഭത്തിൽ രചിച്ച ഗാനങ്ങളുടെ പുസ്തകരൂപമാണ്. ഗാനപ്രസൂനം, സംഗീതരത്നാവലി എന്നീ വേറെ രണ്ട് ഗാനസമാഹങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കൂടാതെ ഉത്തമഗീതം, വെളിപാട് എന്നീ പുസ്തകങ്ങളുടെ ഭാഷ്യവും നല്ല ശമറായർ, നിശാകാലം എന്നീ ഖണ്ഡകാവ്യങ്ങളും അദ്ദേഹം എഴുതി.

വേദവിഹാരം  എന്നാ  മഹാകാവ്യം
വേദപുസ്തകത്തിലെ ഉൽപത്തി ഗ്രന്ഥത്തെ ആധാരമാക്കി രചിച്ച വേദവിഹാരം എന്ന മഹാകാവ്യം ആണ് കെ.വി. സൈമണെ മഹാകവി പദവിക്ക് അർഹനാക്കിയത്. കിളിപ്പാട്ടുരീതിയിൽ രചിച്ചിട്ടുള്ള ഈ കാവ്യത്തിന്റെ ശൈലിക്ക് പഴയനിയമത്തിലെ ജലപ്രളയത്തെ വർണ്ണിക്കുന്ന ഭാഗത്തെ താഴെപ്പറയുന്ന വരികൾ ഉദാഹരണാമെയെടുക്കാം-

ജ്വലനഘടനകളുടെ നടുവിലിടിവാളുകൾ
ജാതരോഷം പരന്നാകാശവീഥിയിൽ
പ്രളയമതിലുയരുമൊരു ചണ്ഡവാതങ്ങളും
പ്രത്യുൽഗമിച്ചുനീഷ്പ്രത്യൂഹമാംവിധം


കെ  വി  സൈമണ്‍  - കൃതികള്‍




1944-ൽ ശരീരസ്തംഭനം നിമിത്തം കായികവും മാനസികവുമായ പ്രവർത്തനങ്ങൾക്കുള്ള ശക്തി മിക്കവാറും നഷ്ടപ്പെട്ടു. അതിനു ശേഷം പൊതുരംഗങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയോ ഗാനങ്ങളൊന്നും രചിക്കുകയോ ചെയ്തിട്ടില്ല. 1944-61-മത്തെ വയസ്സിൽ കെ.വി. സൈമൺ തനിക്കു ലഭിച്ച വെളിച്ചത്തില ഉറച്ചുനിന്നു ദൈവ സന്നിധിയിൽ ചെര്ക്കപെട്ടു.

മൂത്താമ്പക്കല്‍ സാധു കൊച്ചുകുഞ്ഞുപദേശി- Sadhu Kochukunju Upadeshi




മൂത്താമ്പക്കല്‍ സാധു കൊച്ചുകുഞ്ഞുപദേശി

സാധു കൊച്ചുകുഞ്ഞുപദേശി ഒരു പ്രശസ്ത സുവിശേഷ പ്രസംഗകനും കവിയും സംഗീതഞ്ജനും ആയിരുന്നു. കാഴ്ചയില്‍ വളരെ വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു കൊച്ചൂഞ്ഞുപദേശി. അദ്ദേഹം എല്ലായ്പോഴും വെള്ള ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. 175cm ഉയരമുള്ള വളരെ മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യന്‍. അദ്ദേഹം എവിടെ പോയാലും ഒരു കുടയും തന്‍റെ പ്രിയപ്പെട്ട ബൈബിളും കൂടെ കരുതുമായിരുന്നു.അദ്ദേഹത്തിന്‍റെ വിശുദ്ധ ജീവിതവും ആത്മ നിയന്ത്രണവും സ്വയപരിത്യാഗവും സമൂഹ സേവനത്തിനായുള്ള പ്രതിബദ്ധതയും അദ്ദേഹത്തെ ഒരു വേറിട്ട വ്യക്തിത്വമാക്കി. ഏകാന്തതയില്‍ ധ്യാനനിരതനായി സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അധിക സമയവും വായനയ്ക്കായി വേര്‍തിരിച്ചിരുന്നു.

ജനനവും കുടുംബവും
1883 നവംബര്‍ 29 ന് പത്തനംതിട്ട ജില്ലയില്‍ ആറന്മുളയ്ക്കടുത്ത് ഇടയാറന്മുള എന്നാ കൊച്ചു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ്‌ മൂത്താമ്പക്കല്‍ ഇട്ടിയും മാതാവ്‌ പെരിങ്ങാട്ടുപടിക്കല്‍ മറിയാമ്മയുമാണ്. അദ്ദേഹത്തിന്‍റെ ശരിയായ പേര് എം.ഐ. വര്‍ഗ്ഗീസ്‌ (മൂത്താമ്പക്കല്‍ ഇട്ടി വര്‍ഗ്ഗീസ്‌) എന്നും വിളിപ്പേര് കൊച്ചൂഞ്ഞ് എന്നും ആയിരുന്നു. ആറു സഹോദരികള്‍ ഉള്ള ഒരു വലിയ കുടുംബത്തിലെ ഒരു അംഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ഒരു സഹോദരന്‍ രണ്ടാമത്തെ വയസില്‍ മരിച്ചു പോയി.


ശൈശവ വിവാഹം നിലവിലുണ്ടായിരുന്ന ഒരു കാലത്തിലാണ് സാധു കൊച്ചു കുഞ്ഞുപദേശി ജീവിച്ചിരുന്നത്. അത് കൊണ്ട് തന്‍റെ 12-)മത്തെ വയസില്‍ ഏലിയാമ്മയെ വിവാഹം കഴിച്ചു. അദ്ദേഹത്തിനാവശ്യമായ പിന്തുണ നല്‍കുന്നതിന് അവര്‍ക്ക് സാധിച്ചു. ഒരു കര്‍ഷകനായി ജോലി ചെയ്ത് നിലത്തില്‍ നിന്ന് ലഭ്യമായവ വിറ്റ് അദ്ദേഹം ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി.
1898-ല്‍ അദ്ദേഹത്തിന്‍റെ മാതാവ്‌ മരണമടഞ്ഞു. രോഗിയായിരുന്ന അദ്ദേഹത്തിന്‍റെ പിതാവിന് ഇത് വലിയൊരു ആഘാതമായി. ഭാര്യ മരിച്ചു മൂന്നു വര്‍ഷത്തിനു ശേഷം 1903-ല്‍ അദ്ദേഹത്തിന്‍റെ പിതാവും അന്തരിച്ചു.


വിദ്യാഭ്യാസവും ആദ്യകാല ജീവിതവും


അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനായി അടുത്തുള്ള മാര്‍ തോമ ലോവര്‍ പ്രൈമറി സ്കൂളില്‍ ചേര്‍ന്നു. 1895-ല്‍ തന്‍റെ 12-)മത്തെ വയസ്സില്‍ വിവാഹം കഴിഞ്ഞപ്പോള്‍ സഹപാഠികളുടെ പരിഹാസം നിമിത്തം അദ്ദേഹം ഒരു ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ ചേര്‍ന്നു. അവിടെ വച്ച് കാരണമില്ലാതെ തന്നെ ശിക്ഷിച്ച ഒരു അധ്യാപകനെ പരിഹസിച്ച് അദ്ദേഹം ഒരു കവിത എഴുതി. അതായിരുന്നു കവിത എഴുത്തില്‍ അദ്ദേഹത്തിന്‍റെ ആദ്യ ശ്രമം. അദ്ദേഹം വളരെ ബുദ്ധിമാനും ക്ലാസ്സില്‍ ഒന്നാമനും ആയിരുന്നു. പതിനാലു വയസ്സുണ്ടായിരുന്നപ്പോള്‍ പിതാവിനെ കൃഷിയില്‍ സഹായിക്കുന്നതിനായി അദ്ദേഹം തന്‍റെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചു.


1898-ല്‍ തനിക്ക് പതിനഞ്ച് വയസ്സുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മാതാവ് അന്തരിച്ചു. രോഗിയായിരുന്ന അദ്ദേഹത്തിന്‍റെ പിതാവ്‌ 1903-ല്‍ കുറച്ച് നിലവും കടവും ബാക്കിയാക്കി ചരമമടഞ്ഞു. കൃഷിയില്‍ നിന്നുള്ള ആദായം അവരുടെ ജീവിതത്തിന് തികയുന്നതായിരുന്നില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനായി അനവധി ചെറിയ ജോലികള്‍ ചെയ്യുന്നതിന് അദ്ദേഹം നിര്‍ബ്ബന്ധിതനായി. അദ്ദേഹം തുണിക്കച്ചവടം ചെയ്യുകയും കുറച്ചു സമയം ഒരു സ്കൂളില്‍ പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഭാര്യയുടെ മാതാപിതാക്കള്‍ വളരെ സഹായമനസ്കരായിരുന്നു. ഒടുവില്‍ അദ്ദേഹം ഒരു കര്‍ഷകനായി നിലയുറപ്പിച്ചു.


സുവിശേഷകവൃത്തിയുടെ ആരംഭം

തന്‍റെ 11-)മത്തെ വയസ്സില്‍ സാധു കൊച്ചു കുഞ്ഞുപദേശി രക്ഷിക്കപ്പെട്ടു. തന്‍റെ ജീവിതം സുവിശേഷത്തിനായി അര്‍പ്പിക്കുവാന്‍ 17-)മത്തെ വയസ്സില്‍ അദ്ദേഹം തീരുമാനിച്ചു. തുടക്കത്തില്‍ കര്‍ഷകവൃത്തി കഴിഞ്ഞ ശേഷം രാത്രികാലങ്ങളിലായിരുന്നു അദ്ദേഹം സുവിശേഷപ്രചാരത്തിനായി പോയിരുന്നത്. തന്‍റെ സുഹൃത്തും സഹപാഠിയും പിന്നീട് മഹാകവിയുമായ കെ.വി.സൈമണ്‍ ചേര്‍ന്ന ബ്രദറണ്‍ സഭയില്‍ ചേരുന്നതിന്‌ സാധു കൊച്ചു കുഞ്ഞുപദേശി താത്പര്യപ്പെട്ടില്ല. അവരുടെ ചിന്തകളുമായി യോജിപ്പുണ്ടെങ്കിലും താന്‍ ആയിരിക്കുന്ന സഭയില്‍ ആയിരുന്ന് സുവിശേഷം പ്രസംഗിക്കുക എന്നതാണ് എന്‍റെ ദൌത്യം എന്ന് ഞാന്‍ കരുതുന്നു എന്നാണ്‌ അതിനെപ്പറ്റി അദ്ദേഹം പറഞ്ഞത്. മണിക്കൂറുകളോളം പ്രാര്‍ത്ഥനയ്ക്കായി ചെലവിട്ടിരുന്ന അദ്ദേഹത്തിന്‍റെ ശക്തിയുടെ സ്രോതസ്സും പ്രാര്‍ത്ഥന തന്നെയായിരുന്നു.

സംഘടനകളും സ്ഥാപനങ്ങളും
പ്രാരംഭം മുതല്‍ക്കു തന്നെ അദ്ദേഹം തന്‍റെ ഗ്രാമത്തില്‍ സണ്ടേസ്കൂള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ മുതലായവ സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സഭാ വികാരി റവ. കെ.വി.ജേക്കബും സഹപാഠിയായിരുന്ന കെ.വി.സൈമണും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത പിന്തുണയേകി. അവര്‍ ഒരുമിച്ച് ഇടയാറന്മുള ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്(ഇ.സി.എഫ്), യൂത്ത്‌ ലീഗ്, ക്രിസ്തീയ പരിചരണ കേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍ മുതലായവ രൂപീകരിച്ചു.
കൂട്ടായ്മകളുടെ നടത്തിപ്പിനായി അദ്ദേഹം ചെങ്ങന്നൂര്‍ - കോഴഞ്ചേരി റോഡിന് സമീപത്തുള്ള തന്‍റെ സ്വന്ത സ്ഥലത്തില്‍ ഒരു പ്രാര്‍ത്ഥനാലയം നിര്‍മ്മിച്ചു.
കൊട്ടാരക്കരയ്ക്കടുത്ത് കലയപുരം എന്ന സ്ഥലത്ത് അദ്ദേഹം ആരംഭിച്ച സുവിശേഷ യോഗത്തില്‍ പങ്കെടുക്കാന്‍ ശുഭ്രവസ്ത്രധാരികളായി അനേകം പേര്‍ കാല്‍നടയായി വന്നു കൂടിയിരുന്നു.


ശുശ്രൂഷ
കേരളത്തിലെ അനേകം മിഷണറി പ്രവര്‍ത്തനങ്ങളുടെ ഉറവിടം സാധു കൊച്ചു കുഞ്ഞുപദേശി ആയിരുന്നു. അദ്ദേഹം സുവിശേഷം പ്രസംഗിക്കുന്നതിനായി കേരളത്തിലും ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും യാത്ര ചെയ്തു. തന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും ദൈവത്തിനെ ആശ്രയിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശീലം. ദൈവത്തില്‍ നിന്നും നേര്‍വഴി അപേക്ഷിച്ച് മണിക്കൂറുകളോളം അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി ചിലവിടുമായിരുന്നു. വലിയ ആള്‍ക്കൂട്ടത്തില്‍ സുവിശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന സുവിശേഷ പ്രചരണ മാര്‍ഗ്ഗം. ഏതാണ്ട് മുപ്പത്‌ വര്‍ഷത്തോളം അദ്ദേഹം തീവ്രസുവിശേഷവേലയില്‍ ഏര്‍പ്പെട്ടു എന്നത്‌ അദ്ദേഹത്തിന്‍റെ അര്‍പ്പണബോധത്തെ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം സുവിശേഷം മാത്രമല്ല സാമൂഹികമായ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുമായിരുന്നു.
വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയായിരുന്നു ഒരാഴ്ചയില്‍ അദ്ദേഹം പൊതുയോഗങ്ങളില്‍ സംസാരിച്ചിരുന്നത്. ബാക്കിയുള്ള സമയങ്ങള്‍ വായനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി അദ്ദേഹം വേര്‍തിരിച്ചിരുന്നു.


സാധു കൊച്ചു കുഞ്ഞുപദേശിയുടെ പ്രഭാഷണങ്ങള്‍ ചെറുപ്പക്കാരെയും മുതിര്‍ന്നവരെയും ഒരുപോലെ സന്തോഷിപ്പിച്ചു. തന്‍റെ പ്രഭാഷണങ്ങള്‍ക്ക് നിറം പകരാനായി അദ്ദേഹം കഥകളും ഉദാഹരണങ്ങളും അനുഭവങ്ങളും തമാശകളും ധാരാളമായി ഉപയോഗിച്ചിരുന്നു. അങ്ങനെ അദ്ദേഹത്തിന്‍റെ ശുശ്രൂഷയ്ക്ക് കേരളത്തിലും ദക്ഷിണേന്ത്യയിലും വന്‍പിച്ച ഫലം ലഭിച്ചു വന്നു. അനേകം പേര്‍ അദ്ദേഹത്തിന്‍റെ കൂട്ടായ്മകളില്‍ കൂടി രക്ഷ പ്രാപിച്ചു എന്നതായിരുന്നു ആ ഫലം. മദ്യപാനികള്‍ അദ്ദേഹത്തിന്‍റെ കൂട്ടായ്മകളില്‍ വന്ന് പുതിയ മനുഷ്യരായി കടന്നു പോകുന്നത് അസാധാരണമല്ലാത്ത ഒരു കാഴ്ചയായിരുന്നു.


സാഹിത്യ രചനകള്‍

പരമ ക്രിസ്ത്യാനിത്വം, പരമാനന്ദ ക്രിസ്തീയ ജീവിതം മുതലായവ അദ്ദേഹത്തിന്‍റെ പ്രസിദ്ധീകരിക്കപ്പെട്ട അനേകം കൃതികളില്‍ ചിലവയാണ്.
എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ കൃതികള്‍ ഇന്നും കേരളത്തിലെ ക്രൈസ്തവര്‍ ആനന്ദത്തില്‍ മുഴുകുന്ന ക്രിസ്തീയ ഭക്തിഗാനങ്ങളാണ്. മലയാളത്തില്‍ രചിക്കപ്പെട്ട അദ്ദേഹത്തിന്‍റെ കൃതികള്‍ അനേകം ജീവിതങ്ങളില്‍ പ്രത്യാശയും സന്തോഷവും പകര്‍ന്നു. അദ്ദേഹം തന്‍റെ 210 ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് 'ആശ്വാസ ഗീതങ്ങള്‍' എന്ന ഗ്രന്ഥം രചിച്ചു.


അന്ത്യ ദിനങ്ങള്‍
നിരന്തരമായ യാത്രകളും വിശ്രമമില്ലാത്ത സുവിശേഷവേലയും അദ്ദേഹത്തെ പലപ്പോഴും രോഗിയാക്കി. 1945 നവംബറില്‍ അദ്ദേഹം കഠിനമായ രോഗബാധിതനായി. 1945 നവംബര്‍ 30 ന് രാവിലെ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്‍റെ ഭൌതിക ശരീരം സെന്‍റ്. തോമസ്‌ മാര്‍ തോമാ ചര്‍ച്ച് സെമിത്തേരിയില്‍ പിറ്റേ ദിവസം സംസ്കരിച്ചു 

യേശു മഹോന്നതനെ മഹോന്നതനെ വേഗം കാണാം







 Download mp3 of Yeshu Mahonnathane  Click Here





യേശു  മഹോന്നതനെ  മഹോന്നതനെ  വേഗം  കാണാം
Yeshu Mahonnathane Mahonnathane Vegam Kaanam 
Mal prema kanthane kaanaam

Sundhara roopane njaan
Ee meghamathil vegam kaanaam
Malprema kaanthane kaanaam
Kashtathayere sahichavarum
Kalleradiyidi kondu marichavarannu
Mashihayodu vaazhumaanaattil

Ponmani maalayavan enikku tharum
Shubra vasthram
Nadhanenne dharippikkumannu
Kannuneeraake ozhinjeedume
Aayiramaandu vasikkumavanude naattil
Enikkayorukkiya veettil

Raappakalillavide prasobhithamayoru nadu
Naalu jeevikal paadumavide
Jeva-jelanadhi yundavide
Jeeva marangalumai nila kondoru desham

Nalloru Bhoovana dhesham

എം ഇ ചെറിയാന്‍ - M E Cherian




MEC എന്ന ചുരുക്കപ്പേരില്‍ പ്രശസ്തനായ സുവിശേഷകനായിരുന്നു ചെറിയാന്‍ സാര്‍ എന്ന് ആളുകള്‍ സ്നേഹപൂര്വ്വം വിളിച്ചിരുന്ന എം. ഇ. ചെറിയാന്‍. 

കര്തൃ കരങ്ങളില്‍ അന്ത്യം വരെ അത്യുജ്വലമായി ഉപയുക്തമാക്കപ്പെട്ട ഒരു ആയുധമായിരുന്നു ഈ ദൈവദാസന്‍.

ബ്രദറണ്‍ പ്രസ്ഥാനത്തിലെ പ്രമുഖമായ രണ്ട് സംഘടനകളുടെ - YMEF, ബാലസംഘം - പ്രയോക്താവ്, അനേകം ഭവനങ്ങളില്‍ കടന്നു ചെന്ന് ആദരിക്കപ്പെട്ട 'സുവിശേഷകന്‍' മാസികയുടെ പത്രാധിപര്‍, ക്രൈസ്തവ മലയാളികളുടെയെല്ലാം ഹൃദയത്തുടിപ്പുകളായിത്തീര്ന്ന നാനൂറിലധികം ഗാനങ്ങളുടെ രചയിതാവ്, മധുര ബൈബിള്‍ സ്കൂളിന്‍റെ സ്ഥാപകന്‍, ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ച് സത്യസുവിശേഷം പ്രചരിപ്പിച്ച സുവിശേഷ വീരന്‍, മണിക്കൂറുകളോളം ശ്രോതാക്കളെ പിടിച്ചിരുത്തുന്ന അസുലഭ വാഗ്മിത്വത്തിന്റെഥ ഉടമ, കവിതയുടെ കാതല്‍ കണ്ടെത്തിയ കാവ്യകാരന്‍, തിരുവചനമെന്ന ഖനിയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി അമൂല്യ രത്നങ്ങള്‍ മുറിച്ചെടുത്ത് അക്ഷരങ്ങളുടെ രൂപം നല്കിി അനുവാചകരെ അനുഗ്രഹീതരാക്കിയ ഗ്രന്ഥകാരന്‍, കണ്ണുനീരിന്റെിയും പരിശോധനയുടെയും വേളകളില്‍ മനം തുറന്നു പാടിക്കൊണ്ട് സ്വയം തോണി തുഴഞ്ഞു മുന്നേറിയ അനുപമ വ്യക്തിത്വത്തിന്റെക ഉടമ - എന്നിങ്ങനെ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനാവുന്നതിലും അതീതനായ ഒരു ദൈവപുരുഷനായിരുന്നു എം. ഇ. ചെറിയാന്‍.

കേരളത്തിലെ ബ്രദറണ്‍ വിശ്വാസികളുടെ ഇടയിലെ നൂതന വ്യക്തിത്വങ്ങളില്‍ പ്രമുഖനായിരുന്നു ബ്രദ. എം. ഇ. ചെറിയാന്‍. .ദൈവത്തിന്റൊ അനുഗ്രഹവും കൃപയും കൊണ്ട് പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം ഒരു മഹാ സുവിശേഷകനായിത്തീര്ന്നുി.

കേരളത്തിലെ കുറിയന്നൂര്‍ എന്ന സ്ഥലത്തില്‍ 1917-ല്‍ ജനിച്ച അദ്ദേഹം 1993 ഒക്ടോബര്‍ 2-)൦ തിയതി തമിഴ്നാടിലെ മധുരയില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെദ ജീവിതം അനേകഹൃദയങ്ങളില്‍ ചലനങ്ങള്‍ ഉളവാക്കി.

അദ്ദേഹം തന്റെറ 9-)മത്തെ വയസ്സില്‍ വീണ്ടും ജനനത്തിന്റെന അനുഭവത്തിലായി. 15-)മത്തെ വയസ്സില്‍ അദ്ദേഹം ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകനായിത്തീര്ന്നുത. തനിക്ക് 24 വയസ്സായിരുന്നപ്പോള്‍ അദ്ദേഹം Y.M.E.F(Young Mens Evangelical Fellowship) ആരംഭിച്ചു. മുഴുവന്‍ സമയവും ദൈവത്തിന്റെം വേലയില്‍ ആയിരിക്കുന്നതിനായി അദ്ദേഹം തന്റെന 26-)മത്തെ വയസ്സില്‍ അദ്ധ്യാപകവൃത്തി രാജിവെച്ചു. 31-)മത്തെ വയസ്സില്‍ അദ്ദേഹത്തിന്റെസ ആദ്യത്തെ കൃതി പ്രസിദ്ധീകരണം ചെയ്തു. ബാലസംഘവും 'സുവിശേഷകന്‍' മാസികയും തുടങ്ങുമ്പോള്‍ അദ്ദേഹത്തിന് 36 വയസ്സായിരുന്നു. 37-)മത്തെ വയസ്സില്‍ അദ്ദേഹം മധുര ബൈബിള്‍ സ്കൂളിന്റെവ പ്രവര്ത്ത നങ്ങള്‍ തുടങ്ങി. മഹാകവി കെ. വി. സൈമണ്‍ അവാര്ഡ് ‌ തന്റെര 75-)മത്തെ വയസ്സില്‍ അദ്ദേഹത്തിന് ലഭിച്ചു.

കേരളത്തിലും തമിഴ്നാട്ടിലും ഉടനീളവും ലോകത്തിന്റെി വിവിധഭാഗങ്ങളിലും സഞ്ചരിച്ചുകൊണ്ട് ദൈവത്തിന്റെത വചനം പ്രഘോഷിച്ച അദ്ദേഹം ഒരു അതിവിശിഷ്ട ഗാനരചയിതാവും കവിയുമായിരുന്നു. ഗാനങ്ങള്‍, ബൈബിള്‍, ക്രിസ്തു, സഭ, പരിശുദ്ധാത്മാവ് മുതലായ വിഷയങ്ങളില്‍ അദ്ദേഹത്തിന്റേതായ 13 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അനേകഹൃദയങ്ങളെ സ്വാധീനിക്കുന്ന അദ്ദേഹത്തിന്റെക ഗാനങ്ങള്‍ ഇന്നും ലോകമെമ്പാടുമുള്ള ആളുകള്‍ ആലപിക്കുന്നു.

"അനുഗ്രഹത്തിന്‍ അധിപതിയേ" എന്ന ഗാനം പിറന്ന വഴി:

കടിഞ്ഞൂല്‍ പ്രസവത്തിനായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഭാര്യ ഇന്നു രാത്രി മരിച്ചുപോയാല്‍..? രാവിലേ കുഞ്ഞിനെ കാണാനാഗ്രഹിച്ച് ചെല്ലുബോള്‍ ഭാര്യയുടെ ശവശരീരം കാണേണ്ടി വന്നാല്‍..? അയ്യോ തനിക്കത് ഒര്ക്കാബന്പോ ലും ശക്തിയില്ല. ഉപദേശിയാണെന്ന കാരണത്താല്‍ തന്റെ ഭാര്യാപദം സ്വീകരിക്കാന്‍ ബ്രദറണ്‍ കുടുംബത്തിലുള്ള യുവതികളാരും മനസ്സു കാണിക്കാതിരുന്നപ്പോള്‍ മര്ത്തോലമ്മാ കുടുബത്തില്‍ നിന്നും എനിക്ക് ഉപദേശിയെ വിവാഹംകഴിക്കുന്നത് സന്തോഷമാണ് എന്ന് പറഞ്ഞ് മനസ്സോടെ മുന്നോട്ടുവന്ന തന്റെന ജീവിത സഖിയെ പിരിയുന്നകാര്യം ചെറിയാന്‍ സാറിനെ പരിഭ്രാന്തനാക്കി അദ്ദേഹമാകെ തളര്ന്നു . സാത്താന്‍ കൊണ്ടുവന്ന ഈ മരണ ചിന്തയ്ക്ക് ചെറിയാന്‍ സാര്‍ കൊടുത്ത മറുപടി എന്ന നിലയില്‍ സുബ്രഹമണ്യപുരത്തുള്ള ഇടുങ്ങിയ താമസമുറിയില്‍ ഏകാന്തനായിരുന്ന് പാതിരാത്രിയില്‍ എഴുതിയ ഗാനമാണ് അരനുറ്റാണ്ടില്പെരം പഴക്കമുള്ളതും എത്ര പാടിയാ‍ലും കൊതി തീരാത്തതുമായ ഈ സുവര്ണ്ണ ഗാനം.

1943 ഒക്ടോബര്‍ 13-ം തീയതി തനിയെ മധുരയിലെത്തിയ ചെറിയാന്സാംര്‍ സഹപ്രവര്ത്തുകരോടൊത്ത് 40 രൂപ വാടകയ്ക്കൊരു വീട് കരാറെഴുതി. ആയതിനുശേഷം സഹധര്മ്മി ണി മറിയമ്മയെ കൂട്ടിക്കൊണ്ട് ചെല്ലാന്‍ പിതാവിന് കത്തെഴുതി. പിതാവ് മരുമകളെയും കൊണ്ട് മധുരയിലെത്തി. ദൈവകരങ്ങളില്‍ ഭരമേല്പ്പി ച്ച് മടങ്ങി. പിന്നീട് ചുണ്ണാമ്പുകര തെരുവില്‍ നിന്നും 15 രൂപ മാത്രം വാടകയുള്ള സുബ്രമണ്യ പുരത്തേക്ക് താമസ്സം മാറ്റി. കുറിയന്നുര്‍ ഗ്രാമത്തിലുള്ള നാടും വീടും കുമ്പനാട്ടെ ഉദ്ദ്യൊഗവും വിട്ട് ഹൈന്ദവസങ്കേതമായ മധുരയിലെത്തി അധികനാള്‍ കഴിയുംമുന്പേവ മറിയാമ്മയ്ക്ക് കടിഞ്ഞൂല്‍ പ്രസവത്തിന്റെല വേദന കലശലായി. ദാരിദ്ര്യത്തില്‍ മുങ്ങിക്കുളിച്ച് നില്ക്കു ന്ന ഈ കുടുംബനാഥന്റെന വാക്കുകളില്ത്തമന്നെ ഇതിന്റെ രചനാപശ്ചാത്തലം പറയാം.

“അന്ന് ഞാനും അവളും മധുരയില്‍ സുബ്രമണ്യപുരം എന്ന സ്ഥലത്തു താമസിക്കുബോള്‍ അവള്ക്ക് ആദ്യപ്രസവ സമയമായി. ഞനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു. കൂടെയാരുമില്ലായിരുന്നു. രാത്രിനേരം 'എനിക്കല്പ്പം വിഷമം തോന്നുന്നു, ആശു്പത്രിയില്‍ പോകണം' എന്ന് അവള്‍ പറഞ്ഞു. എന്താണ് ചെയ്ക? കാശുകൊടുത്താല്‍ നോക്കുന്ന ആശുപത്രികള്‍ അടുത്തുണ്ട്. അവിടെങ്ങും കൊണ്ടുപോകാന്‍ നിവര്ത്തി യില്ല. ചുമ്മാതെ നോക്കുന്നിടത്തുവേണം കൊണ്ടുപോകാന്‍. അത് ഗവണ്മെതന്റ് ആശുപത്രിയാണ്. സുബ്രമണ്യപുരത്തു നിന്ന് ഗവണ്മെപന്റ്ാ ആശുപത്രിയിലേക്ക് അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ട്. എന്റെ് കയ്യിലാ‍ണെങ്കില്‍ ഒരു പത്തുപൈസാപോലും എടുക്കാനില്ല. ആശുപത്രിയില്‍ എങ്ങനെ പോകും? നടന്നുപോകാന്‍ ഒക്കുമോ? ഒരു സൈക്കിള്‍ റിക്ഷായോ കുതിരവണ്ടിയോ വല്ലതും വേണം. എന്റെ മനസ്സു വിഷമിച്ചു. ഞാന്‍ അടുത്തുള്ള ഒരു കവലയില്‍ ചെന്ന് ഒരു കുതിരവണ്ടിക്കാരനോടു പറഞ്ഞു. 'അയ്യോ എന്റെ് ഭാ‍ര്യയ്ക്കു പ്രസവ വേദന. ആശുപത്രിക്ക് ഒന്നു കൊണ്ടുപോകണം. വണ്ടിക്കൂലി തരാന്‍ കാശില്ല. രണ്ടു മൂന്നു ദിവസത്തിനകം തരാം. ദയവുചെയ്ത് ഒന്നു സഹായിക്കണം. അപ്പോള്‍ മുസ്ളീമായിരുന്ന അയാള്‍ പറഞ്ഞു 'എന്നയ്യാ, ഞാന്‍ മനുഷ്യന്‍ താനാ, കാശാ പെരിസ് അമ്മായെ കൊണ്ടുവാങ്കേ'. ഞാന്‍ വേഗം അവളെ കൂട്ടിക്കൊണ്ടുവന്നു. കുതിരവണ്ടിയില്‍ രാത്രിയില്‍ ആശുപത്രിയിലാക്കി. ഉടനെ നേഴ്സുമാര്‍ വന്ന് അവളെ കൂട്ടിക്കൊണ്ടുപോയി. ഞാന്‍ അങ്ങനെ വാതില്ക്കല്‍ നോക്കിക്കൊണ്ട് നിന്നു. എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട് അവള്‍ റ്റാറ്റാ തന്ന് നടന്നു. ഞാന്‍ ഭാരത്തോടെ ആ വാതില്ക്കല്ത്ത ന്നെ നിന്നു. ഞാന്‍ അങ്ങനെ അവിടെനിന്നും പോകാതെ നോക്കി നില്ക്കു ന്നതു കണ്ട ഉടനെ നേഴ്സ് പറഞ്ഞു 'ആണുങ്ങള്‍ ആരും ഇവിടെ നില്ക്കകരുത്. പോ അയ്യാ, വീട്ടുക്കു പോ, ഇതു മെറ്റേണിറ്റിവാര്ഡ്്. ഇവിടെ നില്ക്ക്രുത് പോ' എന്നു പറഞ്ഞ് നേഴ്സ് എന്നെ വിരട്ടി വിടുമ്പോള്‍ എന്റെ് പ്രിയപ്പെട്ടവള്‍ എന്നെ ദയദൃഷ്ടിയോടെ ഒന്നു തിരിഞ്ഞ്നോക്കി ആംഗ്യം കാണിച്ചു പറഞ്ഞു 'വീട്ടില്‍ പൊയ്ക്കാട്ടെ' എന്ന്. ഞാന്‍ അതോടെ വീട്ടില്‍ പോന്നു. ആ രാത്രി വീട്ടില്‍ ഉറങ്ങാതിരുന്ന് എഴുതിയ പാട്ടാണ് 'അനുഗ്രഹത്തിന്നധിപതി'."

"എന്തോ, എനിക്കറിഞ്ഞുകൂടാ. എന്റെ. മനസ്സില്‍ സാത്താന്‍ തന്ന ചിന്തയായിരിക്കുമോ എന്തോ! ഇത് കടിഞ്ഞൂല്‍ പ്രസവമാണ്. കഷ്ടമായിരിക്കും. നിന്റെട ഭാര്യ മരിച്ചുപോയേക്കും. എന്നൊരു ചിന്ത ആ രാത്രി എന്നെ ഭരിച്ചു. നീ രാവിലെ കാണാന്‍ ചെല്ലുമ്പോള്‍ അവളുടെ ശവശരീരമായിരിക്കാം കാണുന്നതെങ്കില്‍ എന്തായിരിക്കും എന്നൊരു ഭീതി എന്നില്‍ നിഴലിട്ടു. അതിനു ഞാന്‍ നല്കി യ മറുപടിയാണ് ഞാന്‍ എഴുതിയ പാട്ട്. അങ്ങനെയൊന്നും ഭയപ്പെടേണ്ട. കര്ത്താകവേ നീ ഇനിയും അവളെ അങ്ങെടുക്കുകയാണെങ്കില്‍ തന്നെയും, 'തിരുക്കരങ്ങള്‍ തരുന്ന നല്ല ശിക്ഷയില്‍ ഞാന്‍ പതറുകയില്ല.' അതും നിന്റെര സ്നേഹത്തിന്റെി കൈകള്‍ നല്കു്ന്ന ശാസനയായി ഞാന്‍ സ്വീകരിച്ചുകൊള്ളാം. പാരിടമാകുന്ന ഈ പാഴ്മണലില്‍ നീ നിര്ത്തു ന്ന കുറച്ചു നാള്കൂുടെ ജീവിച്ച് മരണദിനം വരുമളവില്‍ ഞാനും നിന്റെി മാറില്‍ മറഞ്ഞുകൊള്ളാം എന്നു പാടി ആ രാത്രി ഞാന്‍ അനുഗ്രഹത്തിനധിപതിയില്‍ ആശ്വസിച്ചു."

ഈ വിധത്തില്‍ കണ്ണീരില്‍ കുതിര്ന്നല വരികളെഴുതി ആശ്വാസം പ്രാപിച്ച അദ്ദേഹം ഈ ഗാനം ആവര്ത്തിുച്ചുപാടി കിടന്നുറങ്ങി. പിറ്റേന്നുണര്ന്ന് ആശുപത്രിയിലെത്തി കുഞ്ഞിനെ കയ്യിലേന്തുബോള്‍ ആ കണ്ണുകള്‍ നന്ദിയുടെ അശ്രുകണങ്ങളാല്‍ നിറഞ്ഞു. ചെറിയാന്‍ സാറിന്റെ‍ തലേരാത്രിയിലെ സംഘര്ഷ്മൊന്നുമറിയാതിരുന്ന മറിയാമ്മ അമ്മച്ചിയും ചെറിയാന്സാററിന്റെറ കണ്ണുനീര്‍ കണ്ട് കണ്ണീരൊഴുക്കി.

തങ്ങളുടെ കടിഞ്ഞൂല്‍ പുത്രന് അവര്‍ ജെയിംസ് എന്ന് പേരിട്ടു. അതിനുശേഷം 3 ആമ്മ ക്കളേയും 4 പെണ്മ്ക്കളെയും കൂടെ നല്കാരന്‍ ദൈവം പ്രസാദിച്ചു. എന്നുമാത്രമല്ല 42 വര്ഷ4ങ്ങള്‍ മാതൃകാ ദമ്പതികളും മാതാപിതാക്കന്മാരുമായ്‌ ഐശ്വര്യമായ് ജീവിച്ച് ദൈവകൃപ വെളിപ്പെടുത്താനും അവര്ക്കാരയി.

ചെറിയാന്‍ സാര്‍ രചിച്ച ചില ഗാനങ്ങള്‍ താഴെ ചേര്ത്തി രിക്കുന്നു.

അനുഗ്രത്തിന്നധിപതിയേ

ഞാനെന്നും സ്തുതിക്കും എന്‍ പരനെ

തുണയെനിക്കേശുവേ കുറവിനി ഇല്ലതാല്‍

ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ 

കട്ടക്കയം ചെറിയാൻ മാപ്പിള



ക്രൈസ്തവകാളിദാസൻ എന്നറിയപ്പെടുന്ന മലയാളമഹാകവിയാണ്‌ കട്ടക്കയം ചെറിയാൻ മാപ്പിള. മലയാളത്തിലെ മഹാകാവ്യങ്ങളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ ശ്രീയേശുവിജയം മഹാകാവ്യത്തിന്‌ മുഖ്യസ്ഥാനമുണ്ട്
ജീവിതരേഖ
***************
കോട്ടയം ജില്ലയിലെ പാലായിൽ‌ 1859 ഫെബ്രുവരി 24 നു ജനിച്ചു. പിതാവ്‌ കട്ടക്കയം ഉലഹൻ‌ മാപ്പിളയുടേയും മാതാവ്‌ സിസിലിയുടേയും ഏഴുമക്കളിൽ‌ നാലാമനായിരുന്നു കട്ടക്കയം. പ്രാഥമിക പഠനം എഴുത്തുകളരിയിൽ‌ നിന്നും പൂർ‌ത്തിയാക്കിയ അദ്ദേഹം സംസ്‌കൃതത്തിലും വൈദ്യശാസ്ത്രത്തിലുംഅറിവുനേടിയിരുന്നു. അമരകോശം, രഘുവംശം, നൈഷധം, മാഘം തുടങ്ങിയ മഹാകൃതികളും സഹസ്രയോഗം, അഷ്‌ടാം‌ഗഹൃദയം തുടങ്ങിയ വൈദ്യശാസ്ത്രഗ്രന്ഥങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു. ലാളിത്യവും വിനയവും മുഖമുദ്രയാക്കി, ക്രൈസ്തവമൂല്യങ്ങളിലധിഷ്‌ഠിതമായൊരു ജീവിത രീതിയായിരുന്നു അദ്ദേഹത്തിന്റേത്. നാട്ടുനടപ്പനുസരിച്ച് 17-മത്തെ വയസ്സിൽ‌ കൂടച്ചിറവീട്ടിൽ‌ മറിയാമ്മയെ വിവാഹം ചെയ്തു. പിതാവിന്റെ അകാലമരണത്തേ തുടർ‌ന്ന് വളരെ ചെറുപ്പത്തിൽ‌ തന്നെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. സത്യനാദകാഹളം, ദീപിക, മലയാളമനോരമ തുടങ്ങിയ പത്രങ്ങളിൽ നിരവധി കവിതകൾ‌പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളവർ‌മ്മ വലിയ കോയിത്തമ്പുരാനെ പോലെയുള്ള സാഹിത്യപ്രമുഖരുമായി നല്ല ബന്ധം പുലർ‌ത്തിപ്പോന്നിരുന്നു. 1913 -ഇൽ തുടങ്ങിയ വിജ്ഞാനരത്നാകരം എന്ന സാഹിത്യമാസികയുടെ പത്രാധിപരായി സേവനമനുഷ്‌ഠിച്ചു. മീനച്ചിൽ റബർ കമ്പനി എന്നപേരിൽ ഒരു റബർ വ്യാപാരസ്ഥാപനം തുടങ്ങന്നതിൽ അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1936 നവംബർ‌ 29 നു ആയിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം.
ശ്രീയേശുവിജയം
***********************
അതുവരെ നിലനിന്നിരുന്ന ബിബ്ളിക്കൻ ആഖ്യാനരീതിയിൽനിന്നു തുലോം വ്യത്യസ്തമായി മലയാളിയുടെയും മലയാളഭാഷയുടേയും ചുറ്റുപാടിലേക്ക്‌ ബൈബിളിനെ പറിച്ചുനട്ട കവിയാണ്‌ കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള. ശ്രീയേശുവിജയം എന്ന കൃതിയിലൂടെ മഹാകവി എന്ന നിലയിൽ‌ അദ്ദേഹം പ്രസിദ്ധനായിത്തീർ‌ന്നു. ബൈബിൾ പുതിയ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ശ്രീയേശുവിജയത്തിന്റെ രചന 1911 നും 1926 നും ഇടയിലാണ് നിർ‌വഹിച്ചിട്ടുള്ളത്. 3719 പദ്യങ്ങൾ 24 സർഗ്ഗങ്ങളിലായി ഇതിൽ ക്രമീകരിച്ചിരിക്കുന്നു.
“ പച്ചപ്പുല്ലണിപൂണ്ടേറ്റം-മെച്ചമായിടുമാസ്ഥലം
പച്ചപ്പട്ടുവിരിച്ചൊരു-മച്ചകം പോലെ മഞ്ജുളം.
ഇടതൂർന്നധികം കാന്തി-തടവും പത്രപംക്തിയാൽ
ഇടമൊക്കെ മറയ്ക്കുന്നൂ-വിടപിക്കൂട്ടമായതിൽ ”
എന്ന പറുദീസ വർണ്ണന, ശ്രീയേശുവിജയത്തിന്റെ ഭാഷയ്ക്ക് മാതൃകയാണ്.
പിന്നീട് ഇതേ മാതൃകയിൽ‌ അനേകം ഖണ്ഡകാവ്യങ്ങളും നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി.
വിമർ‌ശനങ്ങൾ‌
********************
കട്ടക്കയത്തിൻറെ ക്രൈസ്തവ കാളിദാസൻ എന്ന ഖ്യാതിയെ പരിഹസിച്ചുകൊണ്ട് രസകരമായ ഒരു ശ്ലോകം നിലവിലുണ്ട്. പാമ്പുകൾ‌ക്കു രാജാവായി പൊട്ടക്കുളത്തിലെ‌ നീർ‌ക്കോലി എന്നപോലെ, തട്ടിൻ‌ പുറത്തു മൃഗരാജാവായി എലി വിലസുന്നതു പോലെ, കാട്ടാളൻ‌മാരിലെ കാമദേവനായി കാപ്പിരിനടക്കുന്നതുപോലെ ക്രൈസ്‌തവരുടെ കാളിദാസനാണു കട്ടക്കയം എന്ന പരിഹാസമാണ് ആ കവിതയുടെ ആശയം. കവിത ഇങ്ങനെ:
“ പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ
തട്ടിൻപുറത്താഖു മൃഗാധിരാജൻ‍
കാട്ടാളരിൽ കാപ്പിരി കാമദേവൻ
കട്ടക്കയം ക്രൈസ്തവകാളിദാസൻ ”
കട്ടക്കയത്തിന്റെ കാവ്യപരിശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും ബോധപൂർ‌വം അദ്ദേഹത്തെ മാറ്റിനിർ‌ത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുണ്ടായതല്ല ഇത്തരം രചനകൾ. അക്കാലത്ത് സമസ്യാപൂരണം എന്നൊരു സാഹിത്യവിനോദം പ്രചാരത്തിലുണ്ടായിരുന്നു .കട്ടക്കയം ക്രൈസ്തവ കാളിദാസൻ എന്നൊരാൾ നാലാം പാദം കൊടുത്തപ്പോൾ ഒരാൾ‌ രസകരമായ ഒരു പൂരണം എഴുതി; മറ്റു പൂരണങ്ങൾ ഇതുപോലെ പ്രസിദ്ധമായില്ല എന്നു മാത്രം. ഇതു പോലുള്ള കളിയാക്കലുകൾ അക്കാലത്ത് പ്രസിദ്ധമായിരുന്നു

സഹോദരി അന്നമ്മ മാമ്മന്‍- Annamma Mammen




1."ലോകമാം ഗംഭീര വാരിധിയില്‍''
2., ഉയര്ത്തി ടും ഞാന്‍ എന്റെ കണ്കള്‍,
3.അടവി തരുക്കളിന്‍ ഇടയില്‍ ,
4. ശുദ്ധര്‍ സ്തുതിക്കും വീടെ 
തുടങ്ങിയ ഗാനങ്ങള്‍ എഴുതിയ പാട്ടുക്കാരിയെ പരിചയപെടാം 

സഹോദരി അന്നമ്മ മാമ്മന്‍
****************************************
അന്നമ്മ മാമ്മന്‍ കുമ്പനാട് കൊച്ചുപറമ്പില്‍ ശ്രീ. കെ.എം.മാമ്മന്‍-മറിയാമ്മ ദമ്പതികളുടെ മകളായി ഒരു മാര്ത്തോ്മ്മാ കുടുബത്തില്‍ 1914-ല്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ടീച്ചേഴ്സ് ടൈയിനിംഗ് കഴിഞ്ഞ് അദ്ധ്യാപികയായിരിക്കുമ്പോള്‍ അത്ഭുതകരമായ ഒരു കാര്യത്തിനുവേണ്ടി ദൈവം വിളിക്കുകയാണെന്ന് ഒരു ദര്ശുനമുണ്ടായി. പെന്തെക്കോസ്തനുഭവം ജീവിതത്തില്‍ പരിവര്ത്ത നം ചെയ്തപ്പോള്‍ മാതൃസഭയേയും സമൂഹത്തെയും നോക്കാതെ 16-ാം വയസ്സില്‍ സുവിശേഷ വേലയ്ക്കായി വീടുവിട്ടിറങ്ങി.
1936-ല്‍ മിസ് മാമ്മന്‍ ആന്ധ്രായിലെ ഏലൂരില്‍ പാസ്റ്റര്‍ പി.റ്റി.ചാക്കോയോടൊപ്പം സഹകരിച്ച് ഭാഷ വശമാക്കി. ഗ്രാമങ്ങളിലും പട്ടണവീഥികളിലും കടന്നു ചെന്നു സുവിശേഷം പ്രസംഗിച്ചു. വടക്കെ ഇന്ത്യയിലെ പല നഗരങ്ങളിലും പാസ്റ്റര്‍ എ.കെ. ചാക്കോച്ചനോടൊപ്പം യാത്ര ചെയ്തു ദൈവരാജ്യം പ്രസംഗിച്ചു.
തമിഴ് നാട്ടിലെ സേലത്തിനടുത്ത് റാസിപ്പുരം എന്ന സ്ഥലത്ത് താമസിച്ച് കുറെനാള്‍ പ്രവര്ത്തിടച്ചു. അവിടെവച്ചാണ് സ്വീഡന്‍ കാരിയായ ആഗ്നസ്സ് വാല്‍ എന്ന മിഷനറി മദാമ്മയെ പരിചയപ്പെടുന്നത്. ആ പരിചയമാണു സിസ്റ്റര്‍ അന്നമ്മയ്ക്ക് അമേരിക്കയില്‍ പോകാന്‍ വഴിയൊരുക്കിയത്. ആദ്യയാത്ര കൊച്ചിയില്നി്ന്നും ഒരു ചരക്കുകപ്പലിലായിരുന്നു. കടല്‍ ചൊരുക്ക് നിമിത്തം ചര്ദ്ദി ച്ചവശയായി. ഈ വിവരം കപ്പിത്താന്റെ ഭാര്യ അറിഞ്ഞു. അവര്‍ അന്നമ്മയെ കപ്പലിന്റെ മുകള്ത്ത്ട്ടില്‍ ചെന്നു നല്ല കാറ്റേല്ക്കുവാനുള്ള അവസരം നല്കിക. ന|യോര്ക്കി ലിറങ്ങിയ അന്നമ്മ എലീമിലേക്കുപോയി. എലീം ബൈബിള്‍ സ്കൂളില്‍ ഒരു വര്ഷം് അദ്ധ്യാപനം നടത്തിക്കൊണ്ട്, സഭകളിലും കൂട്ടായ്മകളിലും പ്രസംഗിച്ചു.
പിന്നീട് മിസ് മാമ്മന്‍ പല പ്രാവശ്യം അമേരിക്ക സന്ദര്ശിചച്ചു. ആസ്റ്റ്രേലിയാ ഒഴിച്ച് ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഇവര്‍ സന്ദര്ശി്ച്ച് സുവിശേഷം പ്രസംഗിച്ചു. യിസ്രായേല്‍, ഹോങ്കോംഗ്, എന്നീ രാജ്യങ്ങളില്‍ ഇവര്ക്ക് പൌരത്വം ഉണ്ടായിരുന്നത്രേ! ഇംഗ്ളീഷ്, തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, ഹീബ്രൂ ആദിയായ ഭാഷകള്‍ വശമുണ്ടായിരുന്നു. ട്രൂത്ത് ബൈബിള്‍ ഇന്സ്റ്റി റ്റ}ട്ടിന്റെ വൈസ് പ്രിന്സിരപ്പാളായിരുന്നു.


കേരളത്തിലും പുറത്തും അനേകരെ സുവിശേഷ മുന്നണിപോരാളികളായി വാര്ത്തെ ടുക്കുവാന്‍ സിസ്റ്റര്‍ അന്നമ്മ മാമ്മനു കഴിഞ്ഞിട്ടുണ്ട്. മുന്‍ ഐ.പി.സി പ്രസിഡന്റ് പാസ്റ്റര്‍ പരംജ്യോതിയെപോലുള്ളവരെ 1936-37 കാലഘട്ടങ്ങളില്‍ അന്നമ്മ മാമ്മന്‍ പ്രോത്സാഹനം നല്കിയ ഉറപ്പിച്ചിട്ടുണ്ട്. പ്രത്യേകാല്‍ കേരളത്തില്‍ സഹോദരീ സങ്കേതത്തിന്റെ പ്രവര്ത്ത നങ്ങള്ക്ക് ആദ്യകാലത്ത് അന്നമ്മ മാമ്മന്‍ നല്കിടയ സേവനങ്ങള്‍ മറക്കാവതല്ല.
അന്നമ്മ മാമ്മനെ പുറം ലോകമറിയുന്നത് പ്രശസ്തയായ ഒരു സുവിശേഷ പ്രസംഗിയും മിഷിനറി വനിതയുമെന്ന നിലയിലാണ്. അതുപോലെ അവര്ക്ക് യശ്ശസ് ചില ഗാനരചനയിലൂടെ ലഭിച്ചിട്ടുണ്ട്. "ലോകമാം ഗംഭീര വാരിധിയില്‍'', ഉയര്ത്തി ടും ഞാന്‍ എന്റെ കണ്കടള്‍തുടങ്ങിയ ഗാനങ്ങളുടെ രചയിതാവ് അവരായിരുന്നു.


അവിശ്വസനീയമെന്നു കരുതിപ്പോകുന്ന ഒട്ടേറെ കഥകള്‍ അന്നമ്മ മാമ്മനെ കുറിച്ച് പറഞ്ഞു കേള്ക്കുുന്നുണ്ട്. വിസയും യാത്രാ ഡോക|മെന്റ്സും ഇല്ലാതെ പല രാജ്യങ്ങളില്‍ ചെന്നിറങ്ങി സുവിശേഷമറിയിച്ച കഥ... വിദേശത്തുനിന്ന് ആരോ ഇന്ദിരയുടെ കെയറൊഫില്‍ അന്നമ്മ മാമ്മനു പണമയച്ച കഥ... അങ്ങനെ പലതും. ഒരു കാര്യം വ്യക്തം, അന്നമ്മ മാമ്മന്‍ എന്നും വ്യത്യസ്തയായിരുന്നു. സ്ത്രീകളുടെ ശുശ്രൂഷകളെ സംശയത്തോടെ മാത്രം വീക്ഷിച്ചിരുന്നവരെ അതിശയപ്പെടുത്തിക്കൊണ്ട് ലോകമെങ്ങും സുവിശേഷ പര്യടനം നടത്തിയിട്ടുള്ള മിസ്സ് മാമ്മന്‍ ഇന്നു നിത്യതയില്‍ വിശ്രമിക്കുന്നു

അന്നമ്മ മാമന്‍ - ധൈര്യശാലിയായ പോരാളി
****************************************************************
ഐ.പിസി.യുടെ ആദ്യനാളുകള്‍ മുതല്‍ ഏകയായ സഹോദരിമാര്‍ കര്ത്താതവിനെ സേവിക്കുവാന്‍ സ്വയം സമര്പ്പിലതരായി തീര്ന്നുാ. മിസ്. അന്നമ്മ മാമന്‍ ശുശ്രൂഷയില്‍ മുന്നിരയില്‍ നിന്നവരില്‍ ഒരാളായിരുന്നു. . സ്‌കൂളില്‍ പഠിപ്പിക്കുന്ന സമയത്ത് മറ്റുള്ളവരോട് യേശുവിനെക്കുറിച്ച് പറയുവാന്‍ സമയം കണ്ടെണ്ടത്തി. മലയാളമാസം 1104ല്‍ ഉണ്ടണ്ടായഉണര്വ്വി നെക്കുറിച്ച് പാസ്റ്റര്‍ കെ. ജെ. ഏബ്രഹാം എഴുതിയത് 'ഐ.പി.സിയുടെ അനുഭവനാളുകള്‍' എന്ന കൃതിയില്‍ പറഞ്ഞിരിക്കുന്നത്, ആ സമയത്ത് അന്നമ്മ മാമന്‍ യേശുവിനെ സ്വീകരിക്കുകയും സ്‌നാ നം ഏര്ക്കുികയും ചെയ്തുവെന്നാണ്. പതിനാറാം വയസ്സില്‍ കത്തൃവേലയ്ക്കായി വിളി ലഭിച്ചു. 1936ല്‍ കുടുംബത്തിലെ എതിര്പ്പിമനു നടുവില്‍ ജോലി രാജിവച്ച് പാസ്റ്റര്‍ പി.റ്റി. ചാക്കോയോടും കുടുംബത്തോടും ഒപ്പം ഏലൂരിലേക്ക് പോയി.


സുവിശേഷ സന്ദേശവുമായി അന്ധ്രായിലെ വിവിധ സ്ഥലങ്ങളിലും വടക്കേ ഇന്ത്യയിലും യാത്രചെയ്തു. വിദേശരാജ്യങ്ങില്‍ യാത്ര ചെയ്യുകയും ശക്തിയായി ദൈവത്താല്‍ ഉപയോഗിക്കപ്പെടുകയും ചെയ്തു. ഒരു അറിയപ്പെടുന്ന ഗാനരചയിതാവായിരുന്നു അന്നമ്മ. അവളുടെ വെല്ലുവിളി നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ഗാനങ്ങളായിരുന്നു പലതും. ശക്തിമത്തായതും പ്രചോദനം നല്കുതന്നതുമായ ഗാനങ്ങള്‍ ഇന്നും ആളുകള്‍ പാടുന്നു. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ കഴിവുറ്റ വ്യക്തിയായിരുന്നു. കൂടാതെ ദൈവരാജ്യത്തിനുവേണ്ടണ്ടി പലരെയും പരിശീലിപ്പിക്കുവാന്‍ ദൈവം ശക്തിയായി ഉപയോഗിച്ചു. ഏകയായി കര്ത്താീവിന്റെ വേലയ്ക്ക് സമര്പ്പി ച്ച സഹോദരിമാരെ സഹായിക്കുന്നതില്‍ അന്നമ്മ താല്പര്യം പ്രകടിപ്പിച്ചു. സാമ്പത്തിക സഹായം ഐ.പി.സി സങ്കേതത്തിന് ആദ്യ നാളുകളില്‍ ചെയ്തിരുന്നു. നിരാലംബരെയും ഭവനരഹിതരെയും കരുതുന്നതിലുള്ള കഴിവ് എടുത്തുപറയേണ്ടണ്ടതാണ്. യേശുവിനെക്കുറിച്ച് പറയുന്നതിലായിരുന്നു അന്നമ്മയുടെ ആഗ്രഹവും ആവേശവും. ഭൂമിയിലെ ആഗ്രഹങ്ങളെക്കുറിച്ച് താല്പര്യം ഉണ്ടണ്ടായിരുന്നില്ല. ക്രിസ്തുവിനുവേണ്ടണ്ടിയും ദൈവരാജ്യത്തിനുവേണ്ടണ്ടിയും ആയുസ് മുഴുവന്‍ ജീവിച്ചു. ഐ.പി.സി. സഭയ്ക്ക് തന്റെ ശുശ്രൂഷ വളരെയധികം പ്രയോജനം ചെയ്തു. തന്റെ ഓട്ടം തികച്ച് 2002 നവംബര്‍ 21ന് കത്തൃസന്നിധിയില്‍ ചേര്ക്കരപ്പെട്ടു

Para Paramesha Varamaruleesha - പരപരമേശാ !! വരമരുളീശാ



പരപരമേശാ !! വരമരുളീശാ
നീയത്രെയെന്‍ രക്ഷ  സ്ഥാനം

നിന്നെകാണും  ജനങ്ങള്‍ക്ക്‌
പിന്നെ  ദുഖം ഒന്നുമില്ല

നിന്‍റെ എല്ലാ  നടത്തിപ്പും
എന്‍റെ  ഭാഗ്യ നിറവല്ലോ

ആദിയിങ്കല്‍  കയ്പാകിലും
അന്ത്യമോ  മധുരമത്രേ

കാര്‍മേഘതിനുള്ളിലും ഞാന്‍
മിന്നും  സൂര്യ ശോഭ കാണും

സന്ധ്യയിങ്കല്‍  വിലാപവും
സന്തോഷമുഷസ്സിങ്കലും

നിന്നോടൊന്നിച്ചുള്ള വാസം
എന്റെ കണ്ണീര്‍ തുടചിടും

നിന്‍റെ  മുഖ ശോഭ  മൂലം
എന്‍റെ  ദുഖം  തീര്‍ന്നു പോകും



Lyrics- Paraparamesha Varamaruleesha