Pages

അനുഗ്രത്തിന്നധിപതിയേ/ Anugrahathin Adhipathiye

Lyrics: M E Cherian

അനുഗ്രത്തിന്നധിപതിയേ
അനന്ത കൃപാ പെരും നദിയേ
അനുദിനം നിന്‍ പദം ഗതിയേ
അടിയനു നിന്‍ കൃപ മതിയേ

2. വന്‍ വിനകള്‍ വന്നിടുകില്‍
 വലയുകയില്ലെന്‍ ഹൃദയം
 വല്ലഭന്‍ നീയെന്നഭയം
 വന്നിടുമോ പിന്നെ ഭയം -- അനു..

3. തന്നുയിരെ പാപികള്‍ക്കായ്
 തന്നവനാം നീയിനിയും
 തള്ളിടുമോയേഴയെന്നെ
 തീരുമോ നിന്‍ സ്നേഹമെന്നില്‍ -- അനു..

4. തിരുക്കരങ്ങള്‍ തരുന്ന നല്ല
 ശിക്ഷയില്‍ ഞാന്‍ പതറുകില്ല
 മക്കളെങ്കില്‍ ശാസനകള്‍
 സ്നേഹത്തിന്‍ പ്രകാശനങ്ങള്‍  -- അനു..

5. പാരിടമാം പാഴ്മണലില്‍
 പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
 മരണദിനം വരുമളവില്‍

 മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍ -- അനു..


അത്ഭുതം യേശുവിന്‍ നാമം/ Athbutham Yeshuvin Namam

അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം
                                                    
എല്ലാരും ഏകമായ് കൂടി സന്തോഷമായ്‌ ആരാധിക്കാം
നല്ലവനാം കര്‍ത്തനവന്‍ വല്ലഭനായ്‌ വെളിപ്പെടുമേ (അത്ഭുതം..)
                                                    
നീട്ടിയ തൃക്കരത്താലും പരിശുദ്ധാത്മ ശക്തിയാലും
തിരുവചനം അതിധൈര്യമായ്‌ ഉരച്ചീടുക സഹോദരരേ (അത്ഭുതം..)
                                                    
മിന്നല്‍പിണരുകള്‍ വീശും പിന്മാരിയെ ഊറ്റുമവന്‍
ഉണരുകയായ്‌ ജനകോടികള്‍ തകരുമപ്പോള്‍ ദുര്‍ശക്തികളും (അത്ഭുതം..)
                                                    
വെള്ളിയും പോന്നൊന്നുമല്ല ക്രിസ്തേശുവിന്‍ നാമത്തിനാല്‍
അത്ഭുതങ്ങള്‍ അടയാളങ്ങള്‍ നടന്നീടുമേ തന്‍ ഭുജബലത്താല്‍ (അത്ഭുതം..)
                                                    
കുരുടരിന്‍ കണ്ണുകള്‍ തുറക്കും കാതു കേട്ടിടും ചെകിടര്‍ക്കുമെ
മുടന്തുള്ളവര്‍ കുതിച്ചുയരും ഊമരെല്ലാം സ്തുതി മുഴക്കും (അത്ഭുതം..)
                                                    
ഭൂതങ്ങള്‍ വിട്ടുടന്‍ പോകും സര്‍വ്വ ബാധയും നീങ്ങിടുമേ
രോഗികളും ആശ്വസിക്കും ഗീതസ്വരം മുഴങ്ങിടുമേ (അത്ഭുതം..)
                                                    
നിന്ദിത പാത്രരായ്‌ മേവാന്‍ നമ്മെ നായകന്‍ കൈവിടുമോ

എഴുന്നേറ്റു നാം പണിതീടുക തിരുക്കരങ്ങള്‍ നമ്മോടിരിക്കും (അത്ഭുതം..)


Athbutham Yeshuvin Namam 
ee bhoovilengum uyarthidaam

Lyrics

അതിരാവിലെ തിരുസന്നിധി / Athiravile Thirusannidhi

അതിരാവിലെ തിരുസന്നിധി
അണയുന്നൊരു സമയേ
അതിയായ് നിന്നെ സ്തുതിപ്പാന്‍ കൃപ
അരുള്‍ക യേശുപരനേ
                   
രജനീയതിലടിയാനെ നീ
സുഖമായ് കാത്ത കൃപയ്ക്കായ്
ഭജനീയമാം തിരുനാമത്തി-
ന്നനന്തം സ്തുതി മഹത്വം (അതിരാവിലെ..)
                   
എവിടെല്ലാമിശയില്‍ മൃതി
നടന്നിട്ടുണ്ടു പരനേ!
അതില്‍ നിന്നെന്നെ പരിപാലിച്ച
കൃപയ്ക്കായ് സ്തുതി നിനക്ക് (അതിരാവിലെ..)
                   
നെടുവീര്‍പ്പിട്ടു കരഞ്ഞീടുന്നു
പല മര്‍ത്യരീസമയേ
അടിയനുള്ളില്‍ കുതുകം - തന്ന
കൃപയ്ക്കായ് സ്തുതുതി നിനക്ക് (അതിരാവിലെ..)
                   
കിടക്കയില്‍വെച്ചരിയാം സത്താ-
നടുക്കാതിരിപ്പതിനെന്‍
അടുക്കല്‍ ദൂതഗണത്തെ കാവ-
ലണച്ച കൃപയനല്പം (അതിരാവിലെ..)
                   
ഉറക്കത്തിനു സുഖവും തന്നെ-
ന്നരികെ നിന്നു കൃപയാല്‍
ഉറങ്ങാതെന്നെ ബലമായ് കാത്ത
തിരുമേനിക്കു മഹത്വം (അതിരാവിലെ..)
                   
അരുണന്‍ ഉദിച്ചുയര്‍ന്നിക്ഷിതി-
ദ്യുതിയാല്‍ വിളങ്ങീടുംപോല്‍
പരനേയെന്‍റെ അകമേ വെളി-
വരുള്‍ക തിരുകൃപയാല്‍ (അതിരാവിലെ..)

Athiravile Thirusannidhi
Anayunnoru samaye

Lyrics


അതാ കേള്‍ക്കുന്നു ഞാന്‍ ഗതസമന തോട്ടത്തിലെ/ Athaa Kelkkunnu njan

അതാ കേള്‍ക്കുന്നു ഞാന്‍ ഗതസമന തോട്ടത്തിലെ..
പാപി എനിക്കായ് നൊന്തലറിടുന്ന
പ്രിയന്‍റെ ശബ്ദമത്..
                           
ദേഹമെല്ലാം തകര്‍ന്നു ശോകം നിറഞ്ഞവനായ്
ദേവാധിദേവനിന്‍ സുതന്‍ എനിക്കായ്
പാടുകള്‍ പെട്ടിടുന്നേ..
                           
പ്രാണവേദനയിലായ് രക്തം വിയര്‍ത്തവനായ്
എന്‍ പ്രാണനായകന്‍ ഉള്ളം തകര്‍ന്നിതാ
യാചന ചെയ്തിടുന്നേ..
                           
അപ്പാ, ഈ പാനപാത്രം നീക്കുക സാദ്ധ്യമെങ്കില്‍
എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ
എന്നവന്‍ തീര്‍ത്തുരച്ചു
                           
എന്നെയും തന്നെപ്പോലെ മാറ്റും ഈ മാസ്നേഹത്തെ
എണ്ണി എണ്ണി ഞാന്‍ ഉള്ളം നിറഞ്ഞെല്ലാ -

നാളും പുകഴ്ത്തിടുമേ..


അതിരുകളില്ലാത്ത സ്നേഹം/ Athirukalillatha sneham

അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
അളവുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
ഏതൊരവസ്ഥയിലും യാതൊരു വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും നാഥനു നന്ദി (അതിരുകളില്ലാത്ത..)
                   
ദൈവത്തെ ഞാന്‍ മറന്നാലും
ആ സ്നേഹത്തില്‍ നിന്നകന്നാലും (2)
അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പൊഴും എനിക്കായ് തുടിച്ചിടുന്നു
എന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..)
                   
അമ്മയെന്നെ മറന്നാലും
ഈ ലോകമെന്നെ വെറുത്താലും (2)
അജഗണങ്ങളെ കാത്തിടുന്നവന്‍ എനിക്കായ് തിരഞ്ഞിടുന്നു
എന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..)

Athirukalillatha sneham diavasneham nithya sneham
Alavukalillatha sneham daivasneham nithyasneham
Yethoravasthayilum yathoru vyavasthakalum
Illathe snehikkum thaathanu nanni

Athirukalillatha…..

Daivathe njan marannalum aa
Snehathil ninnakannaalum
Anukambaardramaam hrudayameppozhum
Enikkayi thudichidunnu enne omanayaayi karuthunnu  - (2)

Athirukalillatha…..

Ammayenne veruthalum ee lokamenne marannalum
Ajaganangale kaathidunnavan
Enikkayi thiranjidunnu enne omanayaayi karuthunnu – (2)

Athirukalillatha…

ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ/ Krushil kandu njan Nin snehathe



ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ (2)
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ (2) (ക്രൂശില്‍..)
                           
സ്രഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും (2)
പകരം എന്തു നല്‍കും ഞാനിനി
നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ (2)
                           
അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ
സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ (2)
പകരം എന്തു നല്‍കും ഞാനിനി
എന്നാരോഗ്യം നല്‍കുന്നു നാഥനേ (2)
                           
മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെ
വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ (2)
പകരം എന്തു നല്‍കും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ് (2)
                           
നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ്
ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ് (2)
പകരം എന്തു നല്‍കും ഞാനിനി
അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍ (2)

പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ
പകരം എന്തു നല്‍കും ഞാനിനി
നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ
പകരം എന്തു നല്‍കും ഞാനിനി
എന്നാരോഗ്യം നല്‍കുന്നു നാഥനേ
പകരം എന്തു നല്‍കും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ്
പകരം എന്തു നല്‍കും ഞാനിനി
അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍


Krushil kandu njan Nin snehathe
Aazhamaarnna Nin maha thyagathe
Pakaram enthu nalkum njan ini
Hrudhayam poornamayi nalkunnu Nadhane

Adipinaril kandu njan snehathe
Saukhyamaakum yeshuvin shakthiye
Pakaram enthu nalkum njan ini
Ennaarogyam nalkunnu Naadhanai

Mozhiyil kettu rakashayin shabdathe
Viduthal nalkum nin inba vachanathe
Pakarum enthu nalkum njan ini
Deshathegum pokum svisheshavu’mayi

Shrishtikalil-njan kandu nin karaviruthe
Albhuthaman nin njanathin purnathayum
Pakaram enthu nalkum njan ini
Nandhiyal ennum vazhthidum shrishtave

Nin shareram thakarthu Nee njangalkkai
Shudha raktam chinthiNee njangalkkai
Pakaram enthu nalkum njan ini
Anthyatholam ormikkum yagathe

ക്രൂശില്‍ നിന്നും പാഞ്ഞൊഴുകിടുന്ന/ Krushil ninnum panjozhukeedunna



ക്രൂശില്‍ നിന്നും പാഞ്ഞൊഴുകിടുന്ന
ദൈവസ്നേഹത്തിന്‍ വന്‍ കൃപയേ
ഒഴുകിയൊഴുകി അടിയനില്‍ പെരുകേണമേ
സ്നേഹ സാഗരമായ്

സ്നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ ഞാനോ കുറയേണമേ (ക്രൂശില്‍..)
                        
നിത്യ സ്നേഹം എന്നെയും തേടിവന്നു
നിത്യമാം സൌഭാഗ്യം തന്നുവല്ലോ
ഹീനനെന്നെ മെനഞ്ഞല്ലോ കര്‍ത്താവിനായ്‌
മാന പാത്രവുമായ്‌ (സ്നേഹമാം..)
                        
ലോകത്തില്‍ ഞാന്‍ ദരിദ്രനായിടിലും
നിന്‍ സ്നേഹം മതിയെനിക്കാശ്വാസമായ്‌
ദൈവ സ്നേഹം എന്നെയും ആത്മാവിനാല്‍
സമ്പന്നന്‍ ആക്കിയല്ലോ (സ്നേഹമാം..)
                        
മായാലോകെ പ്രശംസിച്ചീടുവാന്‍
യാതൊന്നും ഇല്ലല്ലോ പ്രാണനാഥാ
ദൈവ സ്നേഹം ഒന്നേയെന്‍ പ്രശംസയേ

എന്‍റെ ആനന്ദമേ (സ്നേഹമാം..)

Malayalam English Lyrics

Krushil ninnum panjozhukeedunna
Daiva snehathin van krupaye
Ozhuki ozhuki adiyanil perukename
Sneha saagramay

Snehamam Daivame neeyennil
Anudinavum valarename
Njano kurayename

Nithya sneham enneyum thedy vanni
Nithyamam saubhagyam thannuvallo
Heenayenne menanjallo karthavinal
Maana paathravumay

Lokathil njan daridranayidilum
Nin sneham mathiyenikkaswasamay
Daiva sneham enneyum athmavinal
Sampannanakkiyallo

Maya loke prasamsicheeduvan
Yathonnum illallo prana Nadha
Daiva sneham onneyen presamsaye
Ente aanandhame

അങ്ങേക്കാള്‍ വേറെയൊന്നിനെയും / Angekkal vereyonnineyum Orginal Version Rajesh Elapara/ Immanuel Henry

.

Album -FIRST LOVE
Vocal: Immanuel Henry
Music & Lyrics : Rajesh Elappara 


Malayalam Lyrics

ഗാനം :"അങ്ങേക്കാൾ വേറെ ഒന്നിനെയും സ്നേഹിക്കില്ല ഞാൻ യേശുവെ....(2)
അന്ത്യം വരെയും ചിറകിൻ മറവിൽ എന്നെ കരുതും ഗുരുവെ...(2)
(അങ്ങേക്കാൾ)
ക്ഷീണിതൻ ആകുമ്പോൾ തോളതിൾ വഹിച്ച്‌ ലാളിച്ച്‌
നടത്തും അപ്പനേ..(അങ്ങേക്കാൾ)

ഗാനത്തിന്‍റെ ശില്‍പ്പി Pr. Rajesh Elappara യുടെ വാക്കുകളിലേക്കു 

"ദൈവഭക്തനായ ഒരു മനുഷ്യന്‌ മറ്റേതിനെക്കാൾ ഏറ്റവും ഇഷ്ടം ദൈവത്തെ സ്നേഹിക്കുക എന്നുള്ളതാണ്‌. അതിനു വേണ്ടിയുള്ള തീവ്രമായ ആഗ്രഹം ആണ്‌ അവന്റെ ഹൃദയത്തിൽ ഓരോ നിമിഷവും എരിഞ്ഞ്‌കൊണ്ടിരിക്കുന്നത്‌.
എല്ലാറ്റിനെക്കാൾ അധികം ദൈവത്തെ സ്നേഹിക്കുക ഒരു തലമുറയെ സ്വപ്നം കാണുന്ന ഞാൻ, അങ്ങനെയുള്ള ഒരു തലമുറ എഴുന്നേൽക്കുവാൻ, അവർക്ക്‌ പാടുവാൻ, ആത്മാവിൽ സന്തോഷിക്കുവാൻ, യേശുവിന്റെ കൂടെ നടക്കുവാൻ ദൈവം എനിക്ക്‌ നൽകിയ ഈ ഗാനം ദൈവസഭയ്ക്ക്‌ വേണ്ടി, യേശുവിനെ ഏറ്റവും അധികം സ്നേഹിക്കുകുന്നവർക്ക്‌ വേണ്ടി പ്രാർത്ഥനയോടെ സമർപ്പിക്കുന്നു"
"ദൈവമക്കളുടെ എല്ലാ സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി.ദൈവരാജ്യത്തിനു വേണ്ടി ദൈവം എനിക്കു നൽകിയ ഒരു ഗാനമാണു അങ്ങേക്കാൾ വേറെ ഒന്നിനെയും സ്നേഹിക്കില്ല ഞാൻ യേശുവെ....എന്നാൽ ഈ ഗാനത്തോട്‌ മറ്റു പലരുടെയും വരികൾ കടമെടുത്ത്‌ ദൈവം തന്ന ഈ ഗാനത്തെ വികലമാക്കുകയും അനുവാദം കൂടാതെ you tubeലും C Dയിലും ആക്കുകയും ചെയ്തതിൽ ഞാൻ ആഴത്തിൽ ദുഖിക്കുന്നു."

"ഈശോ നീയെന്‍ ജീവനില്‍ " K S Chithra with lyrics



Song : ഈശോ  നീയെന്‍   ജീവനില്‍
Album : Mochanam (1995)
Lyrics : P K Gopi
Music: Tomin Thachankery IPS
Singer : K S Chithra



ഈശോ നീയെന്‍ ജീവനില്‍ നിറയേണം..
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്‍
കനിവോലുമാ രൂപം..
                                        1
തുളുമ്പുമെന്‍ കണ്ണീര്‍ക്കായല്‍ തുഴഞ്ഞു ഞാന്‍ വന്നൂ
അനന്തമാം ജീവിത ഭാരം തുഴഞ്ഞു ഞാന്‍ നിന്നൂ
പാദം തളരുമ്പോള്‍ തണലില്‍ വരമായ് നീ
ഹൃദയം മുറിയുമ്പോള്‍ അമൃതിന്നുറവായ് നീ
എന്നാലുമാശ്രയം നീ മാത്രം എന്‍ നാഥാ
തുടക്കുകെന്‍ കണ്ണീര്‍ ( ഈശൊ നീയെന്‍ )
                                        2
കിനാവിലെ സാമ്രാജ്യങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍
ഒരായിരം സാന്ത്വനമായ് ഉയര്‍ത്തുമല്ലോ നീ
ഒരു പൂ വിരിയുമ്പോള്‍ പൂന്തേന്‍ കിനിയുമ്പോള്‍
കാറ്റിന്‍ കുളിരായ് നീ എന്നേ തഴുകുമ്പോള്‍
കാരുണ്യമേ നിന്നെ അറിയുന്നു എന്‍ നാഥാ

നമിപ്പു ഞാനെന്നും ( ഈശോ നീയെന്‍ )


English - Malayalam Lyrics




Eesho nee en jeevanil nirayenam..
Nadha neeyennullile swaramallo..
Aathmaavile cheru pulkkoottil
Kaanunnu nin thiru roopam njaan
Kanivolumaa roopam...

Thulumbumen kaneerkaayal thuzhanju njaan vannu
Ananthamaam jeevitha bhaaram chumannu njaan ninnooo
Paadham thalarumbo..thanalil varamaay nee
Hridhayam muriyumbol amrthinnuravaay nee
Ennaalumaashrayam nee maatram en nadhaa.....
Thudakkuken kanneeer.....
(esho nee en jeevanil )

Kinaavile saamraajyangal thakarnnu veezhumbol
Oraayiram saanthwanamaay uyarthumallo neee
Oru poo viriyumbol poonthen kiniyumbol..
Kaattin kuliraay nee enne thazhukumbol...
Kaarunyame ninne ariyunnu..en naadhaa..
Namippo njaanennum..... (Eesho nee en jeevanil)




ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍ - Ee bhoomiyil enne nee ithramel snehippaan




ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍
ഞാന്‍ ആരാണെന്‍ ദൈവമേ (2)
പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു
പാപി ആണല്ലോ ഇവള്‍ (2) (ഈ ഭൂമിയില്‍ ..)
                            1
ശത്രുവാം എന്നെ നിന്‍ പുത്രി ആക്കിടുവാന്‍
ഇത്രമേല്‍ സ്നേഹം തന്നു (2)
നീചയാം എന്നെ സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യയായ്‌ മാറ്റിയല്ലോ (2) (ഈ ഭൂമിയില്‍ ..)
                            2
ഭീരുവാം എന്നില്‍ വീര്യം പകര്‍ന്നു നീ
ധീരയായ്‌ മാറ്റിയല്ലോ (2)
കാരുണ്യമേ നിന്‍ സ്നേഹവായ്പിന്‍റെ
ആഴം അറിയുന്നു ഞാന്‍ (2) (ഈ ഭൂമിയില്‍ ..)






മോശവത്സലം ശാസ്ത്രികൾ- Moshavalsalam Shasthrikal



മോശവത്സലം ശാസ്ത്രികൾ

പ്രശസ്തനായ ഒരു ക്രൈസ്തവകീർത്തനരചയിതാവാണ് മോശവത്സലശാസ്ത്രികൾ. മോശവത്സലം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഇന്ന് കേരളത്തിലെ ക്രൈസ്തവർ ആരാധനകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കുറെ മലയാളകീർത്തനങ്ങൾ ഇദ്ദേഹത്തിന്റെ കൃതികളാണ്.** നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടേണമേ,* യെരുശലേമിൻ ഇമ്പവീടെ എപ്പോൾ ഞാൻ വന്നു ചേരും,*അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക യഹോവായെ,* പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ** തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്തരചനകളാണ്

ജനനം, ബാല്യം, വിദ്യാഭ്യാസം

മോശവൽസലത്തിന്റെ പിതാവ്, തിരുവനന്തപുരത്തിനടുത്തുള്ളനെയ്യാറ്റിൻകര താലൂക്കിലുള്ള തിരുപ്പുറം സ്വദേശിയായിരുന്നു. ഒരു റോമൻ കത്തോലിക്കകുടുംബാംഗമായിരുന്ന അദ്ദേഹം 1837-ൽ ജോൺ നോക്സ് എന്ന പാശ്ചാത്യമിഷനറിയുടെ പ്രേരണയിൽ മിഷണറി സായിപ്പുമാരോടൊപ്പം സുവിശേഷപ്രവർത്തകനായി ചേരുകയും അന്തോണി എന്ന പേരിനു പകരം അരുളാനന്ദം എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു. ഒരു എൽ.എം.എസ്. മിഷനറിയായിരുന്ന ജോൺ നോക്സിനു് അരുളാനന്ദത്തിനോടുള്ള വാത്സല്യം നിമിത്തം അദ്ദേഹത്തെ വത്സലം എന്ന ഓമനപ്പേരിലാണു് വിളിക്കാറുണ്ടായിരുന്നതു്.
അരുളാനന്ദത്തിന്റെ പുത്രനായി 1847-ൽ മോശ ജനിച്ചു. കുട്ടിയുടെ ജ്ഞാനസ്നാനം നടത്തിയ മിഷനറിയാണ് അവനു് ഈ പേരിട്ടത്. മറ്റൊരു മിഷനറിയായിരുന്നശമുവേൽ മെറ്റീർ, പിതാവിന്റെ ഓമനപ്പേരായ വത്സലം കൂടി ചേർത്തു് കുഞ്ഞിനെ മോശവത്സലം എന്നു് വിളിച്ചു.


പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞതിനു് ശേഷം സംസ്കൃതം, ഇംഗ്ലീഷ് എന്നിവ പഠിച്ചു് മോശ ഒരദ്ധ്യാപകനായി. ലളിതകലകളിൽ ജന്മവാസനയുണ്ടായിരുന്ന അദ്ദേഹം, സംഗീതത്തിലും ചിത്രരചനയിലും പ്രത്യേക പരിശീലനം നേടിയിരുന്നതിനാൽ സ്കൂളിൽ ആ വിഷയങ്ങളും പഠിപ്പിച്ചു. 1868-ൽ 21-ആം വയസ്സിൽ തിരുവനന്തപുരംനെല്ലിക്കുഴിയിൽ മനവേലി കുടുംബത്തിൽ നിന്നു് റാഹേലിനെ വിവാഹം ചെയ്തു.
അദ്ധ്യാപകനായി ജീവിതം തുടങ്ങിയെങ്കിലും മോശവത്സലത്തിന്റെ ആഗ്രഹം ഒരു സുവിശേഷകനാകണമെന്നായിരുന്നു. വൈദികപഠനത്തിനായി അദ്ദേഹം അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചു്; നാഗർകോവിലിലുള്ള സെമിനാരിയിൽ നിന്നു് വൈദികവിദ്യാഭ്യാസം പൂർത്തിയാക്കി. അതിനു് ശേഷം സംഗീതത്തിലും ചിത്രമെഴുത്തിലും ഉപരിപഠനത്തിനായി തിരുവനന്തപുരത്തു് താമസമാക്കി. ചിത്രമെഴുത്തിൽ നേടിയ പരിശീലനത്തിന്റെ ഫലമായി സുവിശേഷപ്രവർത്തനത്തിനു് സഹായകരമായ വേദകഥകൾ സ്ലൈഡുകളായി നിർമ്മിക്കുവാൻ തുടങ്ങി. അതേകാലത്തു് തന്നെ കർണ്ണാടകസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും കൂടുതൽ പ്രാവീണ്യം നേടി.

മോശവത്സലത്തിന്റെ മലയാള ക്രിസ്തീയ കീർത്തനങ്ങൾ

കർണ്ണാടകസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും കൂടുതൽ പ്രാവീണ്യം നേടിയതിനു് ശേഷമാണു് അദ്ദേഹം ക്രിസ്തീയഗാനങ്ങൾ രചിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തുടങ്ങിയതു്. ഇംഗ്ലീഷിലെ പ്രശസ്തമായ ക്രൈസ്തഗാനങ്ങൾ മലയാളത്തിലാക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രമം. അങ്ങനെ അദ്ദേഹം മലയാളത്തിലാക്കിയ ഗാനങ്ങളിൽ പ്രശസ്തമായവയാണു് താഴെ പറയുന്ന പാട്ടുകൾ

• യരുശലേമിൻ ഇമ്പവീടെ
• മേൽ വീട്ടിൽ യേശു ഹാ സ്നേഹമായ്

തിരുവനന്തപുരത്തെ മിഷനറിയായിരുന്ന സാമുവൽ മെറ്റീർ, മോശവത്സലത്തെ എൽ.എം.എസ്. മിഷൻ ഓഫീസിൽ നിയമിക്കുകയും അവിടുത്തെ ബൃഹത്തായ പുസ്തകസഞ്ചയത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്തു. ഇതു് ഇംഗ്ലീഷിലും, സംസ്കൃതത്തിലും, തമിഴിലുമുള്ള നിരവധി അപൂർവ്വഗ്രന്ഥങ്ങളുമായി പരിചയപ്പെടാൻ അദ്ദേഹത്തിനു് അവസരം നൽകി. അദ്ദേഹത്തിന്റെ ആത്മകഥയിൽ ഇങ്ങനെ പറയുന്നു.
“ 1872-ലാണു് ഞാൻ പ്രഥമകീർത്തനം രചിച്ചതു്. അന്നു മുതൽ ഗാനരചന അഭംഗുരം തുടർന്നു വന്നു. മലയാളത്തിലും, തമിഴിലും, തെലുങ്കിലും, സംസ്കൃതത്തിലും, ഇംഗ്ലീഷിലും പ്രമുഖകവികൾ രചിച്ച കൃതികളിലെ ആശയാലങ്കാരങ്ങൾ ഇളവുകൂടാതെ ഞാൻ പഠിച്ചു കൊണ്ടിരുന്നു. ”
ആരാധനകളിൽ ഉപയോഗിക്കുവാനുള്ള കീർത്തനങ്ങൾ രചിക്കുവാൻ മിഷനറി സായിപ്പു് മോശവത്സലത്തെ നിയോഗിക്കുകയും വേണ്ട പ്രോത്സാഹനം നല്കുകയും ചെയ്തു. അതിനെ തുടർന്നു് അദ്ദേഹം നിരവധി ക്രിസ്തീയ കീർത്തനങ്ങൾ രചിച്ചു. അദ്ദേഹം രചിച്ചവയിൽ വളരെ പ്രശസ്തിയാർജ്ജിച്ചതും ഇന്നും കേരളത്തിലെ ക്രൈസ്തവർ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ചില മലയാള ക്രിസ്തീയ കീർത്തനങ്ങൾ താഴെ പറയുന്നവ ആണു്.

• നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമേ
• സ്വന്തം നിനക്കിനി ഞാൻ യേശുദേവാ പാപബന്ധം നീക്കെന്നിൽ
• യരുശലേമിൻ ഇമ്പവീടെ എപ്പോൾ ഞാൻ വന്നു ചേരും
• വരിക സുരാധിപ പരമപരാ നിൻ കരുണാസനം വഴിയായ് സഭയിൽ
• ശാലേമിൻ അധിപതി വരുന്നതിനെ കണ്ടു സീയോൻ മലയിൽ ബാലർ
• അതിശയ കാരുണ്യ മഹാദൈവമായോനേ
• രാജ രാജ ദൈവ രാജ യേശുമഹാരാജൻ
• പിന്നാലെ വരിക കുരിശെടുത്തെൻ പിന്നാലെ നീ വരിക
• സ്നേഹവിരുന്നനുഭവിപ്പാൻ സ്നേഹ ദൈവമക്കളെല്ലാം

അവസാനകാലം

എൽ.എം.എസ്. മിഷൻ ഓഫീസിൽ കുറച്ചു കാലം പ്രവർത്തിച്ചതിനു് ശേഷം മോശവത്സലം ഒരു സുവിശേഷകനായി സഭാസേവനത്തിനിറങ്ങി. തിരുപ്പുറം,നെല്ലിക്കാക്കുഴി എന്നീ സ്ഥലങ്ങളിൽ സഭാശുശ്രൂഷകനായി സേവനമനുഷ്ടിച്ചു. 1891 മുതൽ ജീവിതാവസാനം വരെ മോശവത്സലത്തിന്റെ സകല പ്രവർത്തനങ്ങളും കാട്ടാക്കടയിൽ കേന്ദ്രീകരിച്ചു. 1916 ഫെബ്രുവരി 20-ആം തീയതി മോശവത്സലം അന്തരിച്ചു —