Daivathin Puthranam Yeshu Bhoojathanay ദൈവത്തിന്‍ പുത്രനാം യേശു ഭൂജാതനായി












ദൈവത്തിന്‍ പുത്രനാം യേശു ഭൂജാതനായ്
സ്നേഹിപ്പാന്‍ ക്ഷമിപ്പാന്‍ സൗഖ്യം നല്‍കീടുവാന്‍
ജീവിച്ചു മരിച്ചവന്‍ എന്നെ രക്ഷിപ്പാനായ്
ഇന്നും ജീവിക്കുന്നവന്‍ എന്നെ കരുതാന്‍

  താന്‍ വാഴ്കയാല്‍ ആകുലമില്ല 
  നാളെയെന്ന് ഭീതിയില്ല
  ഭാവിയെല്ലാം തന്‍ കയ്യിലെന്നോര്‍ത്താല്‍
  ഹാ എത്ര ധന്യമേ ഈ ലോകജീവിതം (2)
                    
ആധി വേണ്ട ആശ്രയമേകാന്‍
തന്‍ കരങ്ങള്‍ പിമ്പിലുണ്ട്
തന്‍ വഴികള്‍ സമ്പൂര്‍ണ്ണമല്ലോ
ദോഷമായൊന്നും താതന്‍ ചെയ്കയില്ലല്ലോ (താന്‍ വാഴ്കയാല്‍..)
                    
അനാഥനല്ല ഞാന്‍ അശരണനല്ല ഞാന്‍
അവകാശിയാണു ഞാന്‍ പരദേശിയാണു ഞാന്‍
അത്യുന്നതന്‍ തന്‍ തിരുമാര്‍വില്‍

നിത്യവും ചാരിടും ഞാനെത്ര മോദമായ് (താന്‍ വാഴ്കയാല്‍..)


Daivathin Puthranam Yeshu Bhoojathanay
Snehippan Kshamippan Soukhyam Nalkeeduvan
Jeevichu Marichavan Enne Rakshippanay
Innum Jeevikkunnavan Enne Karuthan

Than Vazhkayal Aakulamilla Naleyennu
Bheethiyilla Bhaviyellam Thankayyilennorthal
Ha Etra Dhanyame Ee Loka Jeevitham

Anadhanalla Njan Ashrannanalla Njan
Aakashiyannu Njan Paradeshiyannu Njan
Athyunnathan Than Thirumarvil
Nithyavum Charidum Njanennum Modamay

Aadhivenda Aashrayamekan
Thankarangal Pimpilundu
Thanvazhikal Sampoornnamallo
Doshamayonnum Thathan Cheykayillallo



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Subscribe

Facebook