അതാ കേള്‍ക്കുന്നു
ഞാന്‍ ഗതസമന തോട്ടത്തിലെ..
പാപി എനിക്കായ്
നൊന്തലറിടുന്ന
പ്രിയന്‍റെ
ശബ്ദമത്..
ദേഹമെല്ലാം തകര്‍ന്നു
ശോകം നിറഞ്ഞവനായ്
ദേവാധിദേവനിന്‍
സുതന്‍ എനിക്കായ്
പാടുകള്‍
പെട്ടിടുന്നേ..
പ്രാണവേദനയിലായ്
രക്തം വിയര്‍ത്തവനായ്
എന്‍ പ്രാണനായകന്‍
ഉള്ളം തകര്‍ന്നിതാ
യാചന
ചെയ്തിടുന്നേ..
അപ്പാ, ഈ പാനപാത്രം നീക്കുക സാദ്ധ്യമെങ്കില്‍
എന്നിഷ്ടമല്ല
നിന്നിഷ്ടമാകട്ടെ
എന്നവന്‍ തീര്‍ത്തുരച്ചു
എന്നെയും
തന്നെപ്പോലെ മാറ്റും ഈ മാസ്നേഹത്തെ
എണ്ണി എണ്ണി ഞാന്‍
ഉള്ളം നിറഞ്ഞെല്ലാ -
നാളും
പുകഴ്ത്തിടുമേ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ